പാര്‍കോ ഗ്രൂപ് കണ്ണൂര്‍ വിമാനത്താവളത്തിന് അണുനശീകരണ ടണല്‍ കൈമാറി

കണ്ണൂര്‍ വിമാനത്താവളത്തില്‍ പാര്‍കോ ഗ്രൂപ് നല്‍കിയ അണുവിമുക്ത ടണല്‍ മാനേജിംഗ് ഡയറക്ടര്‍ വി.തുളസിദാസ് ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പാര്‍കോ ഗ്രൂപ് ചെയര്‍മാന്‍ പി.പി അബൂബക്കര്‍ ഡിസ്ഇന്‍ഫെക്റ്റന്റ് ഗേറ്റ് വേ ( അണു നശീകരണ ടണല്‍) കൈമാറി. എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ വി.തുളസീദാസ് ഉദ്ഘാടനം ചെയ്തു. പാര്‍കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എക്‌സി.ഡയറക്ടര്‍ ഡോ.ദില്‍ഷാദ് അധ്യക്ഷത വഹിച്ചു. യാത്രക്കാര്‍ക്ക് അണുവിമുക്ത സുരക്ഷിത യാത്ര എന്ന ഉദ്ദേശ്യത്തോടെയാണ് പാര്‍കോ ഗ്രൂപ് ഈ സാമൂഹിക സേവന പദ്ധതി ഒരുക്കിയതെന്ന് ഡോ. ദില്‍ഷാദ് പറഞ്ഞു. ശ്രീചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ സാങ്കേതിക വിദ്യയില്‍ എച്ച്എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡ് തയാറാക്കിയതാണ് ഈ ഗേറ്റ് വേ സംവിധാനമെന്നും അദ്ദേഹം പറഞ്ഞു. പാര്‍കോ ഹോസ്പിറ്റല്‍ മാനേജര്‍ അനൂപ് ചാക്കോ, എയര്‍ പോര്‍ട്ട് ഓപറേഷന്‍ ഹെഡ് രാജേഷ് പൊതുവാള്‍, എയര്‍പോര്‍ട്ട് സീനിയര്‍ മാനേജര്‍ ടി.അജയ കുമാര്‍, സെക്യൂരിറ്റി ചീഫ് ഓഫീസര്‍ വേലായുധന്‍, എയര്‍പോര്‍ട്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ. റൂബിന്‍, ഫയര്‍ ഓഫീസ് ഹെഡ് ശശിധരന്‍ പങ്കെടുത്തു.