യുഎഇയില്‍ പലേടങ്ങളിലും മഴ, ആലിപ്പഴ വര്‍ഷം

ആലിപ്പഴവുമായി യുവാവ്‌

ആഷിക്ക് നന്നംമുക്ക്
റാസല്‍ഖൈമ: യുഎഇയില്‍ പല ഭാഗങ്ങളിലും ആലിപ്പഴ വര്‍ഷത്തോടെ ശക്തമായ മഴ. റാസല്‍ഖൈമയിലെ ഖദ്‌റ, അല്‍മനാഇ, ശൗഖ എന്നീ പ്രദേശങ്ങളിലായിരുന്നു ഏറ്റവും ശക്തമായ മഴ പെയ്തത്. ബുധനാഴ്ച മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ-ഭൗമ ചലന കേന്ദ്രം (എന്‍സിഎംഎസ്) നേരത്തെ പ്രവചിച്ചിരുന്നു.
എന്നാല്‍, 41 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു ഇന്നലത്തെ താപനില. ചില സ്ഥലങ്ങളില്‍ 36 മുതല്‍ 40 വരെയും താഴ്‌വാരങ്ങളില്‍ 31 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരുന്നു. അന്തരീക്ഷ ഊഷ്മാവ് 40 മുതല്‍ 80% വരെയും രേഖപ്പെടുത്തി.
വടക്കു-കിഴക്കന്‍ പ്രദേശങ്ങളില്‍ നേരിയ കാറ്റും അനുഭവപ്പെട്ടു. ചില പ്രദേശങ്ങളില്‍ മണിക്കൂറില്‍ 20 മുതല്‍ 30 കിലോ മീറ്റര്‍ വരെ വേഗത്തില്‍ പൊടിക്കാറ്റുമുണ്ടായിരുന്നു.