റാസല്‍ഖൈമയില്‍ കാറിടിച്ച് യുവാവ് മരിച്ചു

    2

    ദുബൈ: റാസല്‍ഖൈമ അല്‍വഖാലത്ത് സ്ട്രീറ്റിലുണ്ടായ കാറപകടത്തില്‍ ഏഷ്യന്‍ വംശജനായ 28 കാരന്‍ മരിച്ചതായി പൊലീസ് അറിയിച്ചു. ഇമാറാത്തി യുവാവ് ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. സ്രീബ ക്രോസില്ലാത്ത ഭാഗത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടയിലായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്ന ആള്‍ക്ക് നിയന്ത്രണം ലഭിച്ചിരുന്നില്ല. റോഡ് മുറിച്ചുകടക്കുന്നവര്‍ സ്രീബ്രാ ലൈനുള്ള ഭാഗത്തുകൂടിയായിരിക്കണമെന്നും വാഹനമോടിക്കുന്നവര്‍ അമിതവേഗത ശ്രദ്ധിക്കണമെന്നും റാസല്‍ഖൈമ പൊലീസ് ട്രാഫിക് അന്റ് പട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍സാം അല്‍നഖ്്ബി പറഞ്ഞു.