‘ബസ് ഓണ്‍ ഡിമാന്റി’ന്് മികച്ച ഡിമാന്റെന്ന് ആര്‍ടിഎ

    ദുബൈ: കഴിഞ്ഞ ഫെബ്രുവരിയില്‍ സേവനം ആരംഭിച്ച ദുബൈയിലെ ‘ബസ് ഓണ്‍ ഡിമാന്റ്’ പദ്ധതിക്ക് മികച്ച പ്രതികരണമാണെന്ന് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഈ സേവനത്തില്‍ ഇതിനകം 84,009 യാത്രകള്‍ നടത്തി. യുണൈറ്റഡ് ട്രാന്‍സ് ഓപ്പറേറ്ററുമായി ഏകോപിപ്പിക്കുന്ന ഈ സേവനം അല്‍ ബര്‍ഷ 1, ദുബൈ ഇന്റര്‍നെറ്റ് സിറ്റി കേന്ദ്രീകരിച്ചായിരുന്നു സര്‍വീസ്. 5 പോയിന്റുകളില്‍ 4.7 വരെ ഉയര്‍ന്ന സംതൃപ്തി റേറ്റിംഗ് ഉപയോക്താക്കള്‍ക്ക് ലഭിച്ചതോടെ ഈ സേവനം വിജയകരമാണെന്ന് തെളിഞ്ഞു. കോവിഡ് വെല്ലുവിളികള്‍ക്കിടയിലും ആദ്യഘട്ടത്തില്‍ വിജയകരമായതിനാല്‍ ഈ മാസം രണ്ടാം ഘട്ട സേവനം ആരംഭിക്കും. ”ബസ് ഓണ്‍-ഡിമാന്‍ഡ് സേവനം തുടക്കത്തിലും അവസാനത്തിലുമുള്ള യാത്രാലക്ഷ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ്. പ്രത്യേക സോണുകളില്‍ ആവശ്യാനുസരണം മിനിബസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും ഉള്‍പ്പെടുന്നു. ബസ് ഓണ്‍ ഡിമാന്‍ഡ് ആപ്പ് വഴി സേവനം ലഭ്യമാക്കുകയും പൊതുഗതാഗതത്തിന് ആവശ്യക്കാര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ അത് എത്തിക്കുകയും ചെയ്യുന്നു. കൊറോണ വൈറസിന്റെ വെല്ലുവിളികള്‍ക്കിടയിലും സേവനത്തിന്റെ പ്രാധാന്യത്തിന്റെ തെളിവാണ് ഫെബ്രുവരി മുതല്‍ ഈ സെപ്റ്റംബര്‍ വരെ അഞ്ച് മെഴ്സിഡസ് സ്പ്രിന്റര്‍ ബസുകളുടെ 84,009 യാത്രകള്‍”-ആര്‍ടിഎയുടെ പൊതുഗതാഗത ഏജന്‍സി ആസൂത്രണ, ബിസിനസ് വികസന ഡയറക്ടര്‍ ആദെല്‍ ഷക്്‌രി പറഞ്ഞു. ചില ഉപഭോക്തൃ വിഭാഗങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്ന റൂട്ട് ഫ്‌ളക്‌സിബിലിറ്റി എടുത്തുകാണിക്കുന്ന ഒന്നിലധികം ഗുണങ്ങള്‍ ബസ് ഓണ്‍-ഡിമാന്‍ഡ് സേവനത്തിന് ഉണ്ട്. മാത്രമല്ല പ്രവര്‍ത്തനച്ചെലവ്, യാത്രക്കാര്‍ കാത്തിരിക്കുന്ന സമയം, കിലോമീറ്ററുകള്‍ പാഴാക്കല്‍, ആ പ്രദേശങ്ങളില്‍ സ്വകാര്യ വാഹനങ്ങളുടെ തിരക്ക് എന്നിവ ഇത് കുറക്കുന്നു. അതുവഴി കാര്‍ബണ്‍ പ്രസരണം തടയുന്നു. ഒന്നിച്ചുള്ള യാത്രകളുടെ സേവനം വര്‍ധിപ്പിക്കുക വഴി പൊതുഗതാഗത സംവിധാനത്തിന് കൂടുതല്‍ കാര്യക്ഷമത കൈവരുത്താന്‍ കഴിയുന്നു. അപ്ലിക്കേഷനിലൂടെ രജിസ്റ്റര്‍ ചെയ്ത ശരാശരി സേവന റേറ്റിംഗ് 5 പോയിന്റുകളില്‍ 4.7 ആയിരുന്നു. കൂടാതെ 4,000 ല്‍ അധികം അക്കൗണ്ടുകള്‍ അപ്ലിക്കേഷനില്‍ തുറന്നു. സേവനത്തിന്റെ ട്രയല്‍ ഘട്ടത്തില്‍ ആര്‍ടിഎ അല്‍ ബര്‍ഷ 1, ദുബൈ ഇന്റര്‍നെറ്റ് സിറ്റി എന്നിവയുടെ ജിയോസ്‌പേഷ്യല്‍ ഡാറ്റ നല്‍കി. അതിനാല്‍ ആ കമ്മ്യൂണിറ്റികളിലെ താമസക്കാര്‍ക്കും യാത്രകള്‍ക്കും അവരുടെ സ്ഥലങ്ങള്‍ കണ്ടെത്താനും ആപ്ലിക്കേഷന്‍ വഴി ബസിലേക്ക് എത്തുന്നതുവരെ അവയുടെ റൂട്ട് ട്രാക്കുചെയ്യാനും കഴിയും. ഈ സംവിധാനം വഴി ബസ് പുറപ്പെുടന്നതു മുതല്‍ ലക്ഷ്യംസ്ഥാനം വരെ യാത്രക്കാര്‍ക്ക് ട്രാക്ക് ചെയ്യാന്‍ കഴിയും. ഇനി
    അന്താരാഷ്ട്ര സിറ്റി, ദി ഗ്രീന്‍സ്, ദുബൈ സിലിക്കണ്‍ ഒയാസിസ് തുടങ്ങിയ മേഖലകളെ ഉള്‍പ്പെടുത്തി ഈ സെപ്റ്റംബറില്‍ രണ്ടാം ഘട്ട സേവനത്തിന്റെ പദ്ധതി ആരംഭിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഈ ഘട്ടത്തില്‍ ചെറിയ തെരുവുകളിലേക്ക് എത്തിച്ചേരാനും കൂടുതല്‍ യാത്രക്കാരിലേക്ക് എത്തുവാനുമായി ചെറിയ ബസുകള്‍ ആര്‍ടിഎ വിന്യസിക്കുമെന്ന് ഷക്‌രി പറഞ്ഞു.