ദുബൈ: കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ ഇതിനായി മുഖ്യമായും ഉപയോഗിക്കുന്ന സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ് എന്നിവയെ വാറ്റില്‍ നി്ന്നും ഒഴിവാക്കാന്‍ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. ഇതുകൂടാതെ മെഡിക്കല്‍ ഉപകരണങ്ങളായ ഡിസ്‌പോസിബിള്‍ മെഡിക്കല്‍ സ്യൂട്ട്, റെസ്പിറേറ്റേഴ്‌സ്, ഗോഗിള്‍സ് എന്നിവയുടെ 5 ശതമാനം നികുതിയും ഒഴിവാക്കിയിട്ടുണ്ട്. അബുദാബി ഖസര്‍ അല്‍വതനില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലായിരുന്നു തീരുമാനം. മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ആരോഗ്യമേഖലയെ പിന്തുണക്കുന്നതിന്റെ ഭാഗമായാണിതെന്ന് കാബിനറ്റ് ചൂണ്ടിക്കാട്ടി. ഈ തീരുമാനം മെഡിക്കല്‍ മേഖലക്ക് ഗുണകരമായിരിക്കുമെന്നും കൂടുതല്‍ സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാനാവുമെന്നും ആരോഗ്യ പ്രതിരോധന മന്ത്രി അബ്ദുല്‍റഹ്മാന്‍ അല്‍ഒവൈസ് പറഞ്ഞു. മെഡിക്കല്‍ മേഖലക്ക് ഗുണകരമാകുന്ന തരത്തില്‍ ഫെഡറല്‍ നിയമത്തില്‍ ചില ഇളവുകളും നല്‍കിയിട്ടുണ്ട്.