സീവ 24/7 കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ചെയര്‍മാന്‍ ഡോ. റാഷിദ് അല്‍ ലീം ഉദ്ഘാടനം ചെയ്തു

9
സീവ 24/7 കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ചെയര്‍മാന്‍ ഡോ. റാഷിദ് അല്‍ ലീം ഉദ്ഘാടനം ചെയ്തപ്പോള്‍

ഷാര്‍ജ: ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അഥോറിറ്റി (സീവ)യുടെ 24/7 കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ അല്‍തആവുനിലെ എക്‌സ്‌പോ സെന്ററിനടുത്തുള്ള കെട്ടിടത്തില്‍ ചെയര്‍മാന്‍ ഡോ. റാഷിദ് അല്‍ ലീം ഉദ്ഘാടനം ചെയ്തു. ബില്‍ അടയ്ക്കല്‍, അക്കൗണ്ട് ആരംഭിക്കല്‍, അക്കൗണ്ട് റദ്ദാക്കല്‍, ഉപയോക്താക്കളുടെ പരാതി സ്വീകരിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. ഇതാദ്യമായാണ് യുഎഇയില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനം ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂര്‍ സേവനം നല്‍കുന്നതെന്ന് ഡോ. റാഷിദ് അല്‍ ലീം പറഞ്ഞു.
സീവയുടെ 10-ാമത്തെ സേവന കേന്ദ്രമാണിത്. ഉപയോക്താക്കളുടെ സന്തോഷത്തിനും സംതൃപ്തിക്കുമാണ് പ്രാധാന്യം നല്‍കുന്നത്. ദിവസവും 24 മണിക്കൂര്‍ അവര്‍ക്ക് സേവനം നല്‍കാന്‍ സാധിക്കുന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഖോര്‍ഫക്കാന്‍, കല്‍ബ പോലുള്ള സ്ഥലങ്ങളില്‍ ഉപയോക്തൃ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് പറഞ്ഞ അദ്ദേഹം, കോവിഡ് മഹാമാരി സാാഹചര്യത്തില്‍ ഒരു വര്‍ഷത്തിനകമാണ് ഇവ നിലവില്‍ വരികയെന്നും വിശദീകരിച്ചു.


സീവ 24/7 കസ്റ്റമര്‍ സര്‍വീസ് സെന്റര്‍