ദുബൈ: കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഷാര്‍ജയിലെ ജുബൈല്‍ ബസ് സ്റ്റേഷന്‍ നാളെ മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. ഷാര്‍ജ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ഇന്റര്‍സിറ്റി ബസ് ്ട്രാന്‍സ്‌പോര്‍ട്ട് സംവിധാനവും പ്രവര്‍ത്തിച്ചു തുടങ്ങും. ഇവിടെ നിന്നും നാളെ മുതല്‍ വിവിധ ഇന്റര്‍സിറ്റി ബസ്സുകള്‍ ഓടിതുടങ്ങും. ഷാര്‍ജ എമര്‍ജന്‍സി ആന്റ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീമിന്റെ വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് ഈ തീരുമാനം. ബസ് സര്‍വീസ് തുടങ്ങുന്നതിന് മുമ്പ് സുരക്ഷാമാനദണ്ഡങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഷാര്‍ജ പൊലീസിലെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ.അഹമ്മദ് സഈദ് അ്ല്‍നൂറിന്റെ നേതൃത്വത്തില്‍ അതോറിറ്റി ടീം അല്‍ജുബൈല്‍ ബസ് സ്‌റ്റേഷനില്‍ സൂക്ഷ്മമായ പരിശോധന നടത്തി. ഇവിടെ സ്വീകരിച്ച ആരോഗ്യ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തി. ബസ്സിലെ യാത്രക്കാരുടെ എണ്ണം പകുതിയായി നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബസ് ജീവനക്കാരും യാത്രക്കാരും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിരിക്കണം.