അമിതവേഗതക്ക് ഷാര്‍ജയില്‍ 270 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തി

4

ദുബൈ: അമിതവേഗതയില്‍ വാഹനമോടിച്ചതിന് ഷാര്‍ജയില്‍ 270 ഡ്രൈവര്‍മാര്‍ക്ക് പുഴ ചുമത്തിയതായി ഷാര്‍ജ പൊലീസ് അറിയിച്ചു. കഴിഞ്ഞ എട്ടുമാസങ്ങളിലായി സ്പീഡ് റഡാര്‍ മുഖേനയും ട്രാഫിക് പട്രോളും വഴി പിടികൂടിയ എട്ടുമാസങ്ങളിലായി നടന്ന ലംഘനങ്ങളിലാണ് നടപടി. ദേശീയ അണുവിമുക്ത പരിപാടി കാലത്ത് 80 കിലോമീറ്ററിലധികം വേഗതയില്‍ വാഹനമോടിച്ചവര്‍ക്കും പിഴയുണ്ട്. മറ്റൊരു നടപടി 278 കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിച്ചതിനാണെന്ന് ഷാര്‍ജ പൊലീസ് ട്രാഫിക് എഞ്ചിനീയറിംഗ് വിഭാഗം തലവന്‍ മേജര്‍ മിഷാല്‍ ബിന്‍ ഖാദിം പറഞ്ഞു. 80 കിലോമീറ്റര്‍ വേഗതയിലധികം വാഹനമോടിക്കുന്നവര്‍ക്ക് 3000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റും ചുമത്തും. മാത്രമല്ല 60 ദിവസം വാഹനം പിടിച്ചിടുമെന്നും മേജര്‍ വ്യക്തമാക്കി. സ്പീഡ് ലിമിറ്റില്‍ നിന്നും 60 കിലോമീറ്റര്‍ ലംഘിച്ചാല്‍ 2000 ദിര്‍ഹമായിരിക്കും പിഴ. 12 ബ്ലാക്ക് പോയിന്റും ലഭിക്കും. 30 ദിവസം കാര്‍ പിടിച്ചിടും. സുരക്ഷ ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ ബോധവത്കരണം തുടരുമെന്ന് മേജര്‍ ഖാദിം പറഞ്ഞു.