ദുബൈ: ഷിന്ദഗ ടണല്‍ വഴിയുള്ള ഗതാഗതം ഇന്നും നാളെയും ഭാഗികമായി തടസ്സപ്പെടുമെന്ന് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്ച 12.30 എ.എം മുതല്‍ രാവിലെ 10.30 വരെയും ശനിയാഴ്ച 12.30 എഎം മുതല്‍ രാവിലെ 8 വരെയുമായിരിക്കും അടച്ചിടുക. വാഹനമോടിക്കുന്നവര്‍ അല്‍മക്തൂം ബ്രിഡ്ജ്, അല്‍ഗര്‍ഹൂദ് ബ്രിഡ്ജ് വഴി ഉപയോഗിക്കണമെന്ന് ആര്‍ടിഎ അറിയിച്ചു. എക്‌സ്13, എക്‌സ്02, 8, 95, സി03, സി01, സി07, സി09, സി18, ഇ306, എക്‌സ്23 എന്നീ റൂട്ട് ബസ്സുകളുടെ സഞ്ചാരത്തിനും തടസ്സം നേരിടും.