അല്‍അമീര്‍ സ്‌കൂള്‍ ടാലന്റ്‌സ് ഡേ ഇന്നും നാളെയും

അജ്മാന്‍: അജ്മാന്‍ അല്‍അമീര്‍ ഇംഗ്‌ളീഷ് സ്‌കൂള്‍ ടാലന്റ്‌സ് ഡേ ഇന്നും നാളെയും നടക്കും. വെര്‍ച്വല്‍ പ്‌ളാറ്റ്‌ഫോമില്‍ നടക്കുന്ന ടാലന്റ്‌സ് ഡേയില്‍ സ്‌കൂളിലെ എല്ലാ പ്രായത്തിലുമുള്ള കുട്ടികളുടെ കലാ മത്സരങ്ങള്‍ അരങ്ങേറും. ബുധനാഴ്ചയാണ് കുട്ടികളുടെയും വ്യാഴാഴ്ച പെണ്‍കുട്ടികളുടെയും കലാപരിപാടികളാണ് നടക്കുക. ചെറുതും വലുതുമായ കുട്ടികളുടെ വിഭാഗങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ നിന്നും കലാപ്രതിഭ, കലാതിലകം എന്നിവരെ തെരഞ്ഞെടുക്കും. ഈ ദിവസങ്ങളില്‍ പതിവ് ക്‌ളാസുകള്‍ ഉണ്ടായിരിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ എസ്.ജെ ജേക്കബ് അറിയിച്ചു.