ശ്രദ്ധയാകര്‍ഷിച്ച് മംമ്ത പാടി അഭിനയിച്ച പ്രഥമ വീഡിയോ ആല്‍ബം

10

ദുബൈ: കോവിഡ് 19 ലോക്ക്ഡൗണിന് ഒരാഴ്ച മുന്‍പ് ദുബൈയിലെ 16 കേന്ദ്രങ്ങളില്‍ ചിത്രീകരിച്ച ഏഴു മിനിറ്റ് ദൈര്‍ഘ്യമുള്ള സംഗീത ഹ്രസ്വ ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു. പ്രമുഖ നടി മംമ്ത മോഹന്‍ദാസ് പാടി അഭിനയിച്ച പ്രഥമ ആല്‍ബമാണ് പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നത്. യഥാര്‍ത്ഥ പ്രണയം തേടിയുള്ള ദുബൈയിലെ ഒരു യുവാവിന്റെയും യുവതിയുടെയും അലച്ചിലും അപ്രതീക്ഷിതമായി ഇരുവരും വ്യത്യസ്ത ബിന്ദുവിലെത്തിച്ചേരുന്നതുമായ കഥ പറയുന്ന ‘തേടല്‍’ എന്ന വീഡിയോ സംഗീത ചിത്രം യു ട്യൂബില്‍ ഈയിടെ റിലീസായി.
മംമ്തയുടെ പ്രഥമ വീഡിയോ ആല്‍ബമാണിത്. ദുബൈയില്‍ ജോലി ചെയ്യുന്ന സച്ചിന്‍ രാമദാസ് സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടിന് ഗായകന്‍ സച്ചിന്‍ വാര്യരാണ് സംഗീതം നല്‍കിയിരിക്കുന്നത്. മംമ്തയോാടൊപ്പം സച്ചിന്‍ പാടിയിട്ടുമുണ്ട്. ഈ ചിത്രം ഇതിനകം വൈറലായിക്കഴിഞ്ഞു.
തമിഴ്‌നാട്ടുകാരന്‍ അര്‍ജുന്‍ രാമനാണ് മംമ്തയോടൊപ്പം അഭിനയിച്ചിരിക്കുന്നത്.അനു എലിസബത് ജോസ് ആണ് ഗാനരചന. 7മീഡിയ, നികോണ്‍ മിഡില്‍ ഈസ്റ്റ്, മിനി ശര്‍മ, സച്ചിന്‍ രാമദാസ്, ഐവര്‍ ഗ്രേഷ്യസ്, കേശവ് പുരുഷോത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. എഡിറ്റിംഗ്: സജാദ് അസീസ്. കളറിസ്റ്റ്: ജിജോ വര്‍ഗീസ്. ഛായാഗ്രഹണം: മാര്‍ക് ഹോബ് സണ്‍.
സൂമില്‍ നടത്തിയ പ്രഖ്യാപന ചടങ്ങില്‍ മംമ്ത മോഹന്‍ദാസിനൊപ്പം സച്ചിന്‍ രാമദാസ്, നരേന്ദ്ര മേനോന്‍, കേശവ് പുരുഷോത്ത്, െഎവര്‍ ഗ്രേഷ്യസ്, അര്‍ജുന്‍ രാമന്‍, സച്ചിന്‍ വാര്യര്‍ എന്നിവര്‍ സംബന്ധിച്ചു.