തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് ദാതാക്കളുമായും എംപാനല്‍ ചെയ്തു

11

അജ്മാന്‍: ഒരു വര്‍ഷം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെത്തുന്ന രോഗികള്‍ക്കായി എല്ലാ പ്രധാന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളും സ്വീകരിച്ചു തുടങ്ങിയതായി അധികൃതര്‍ പ്രഖ്യാപിച്ചു. യുഎഇയിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുടെയും ആരോഗ്യ സേവന ദാതാക്കളുടെയും ശൃംഖലയുമായി പങ്കാളിത്തമാകുന്നതിലൂടെ, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും സൗകര്യപ്രദമായ ധന രഹിത സേവനങ്ങള്‍ക്കും നേരിട്ടുള്ള ബില്ലിംഗ് വഴി തങ്ങളുടെ രോഗികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ചികിത്സകളും സേവനങ്ങളും നല്‍കാന്‍ ഇപ്പോള്‍ കഴിയുമെന്ന് തുംബെ ഗ്രൂപ് ഹെല്‍ത് കെയര്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍ തുംബെ പറഞ്ഞു. ഇവിടത്തെ 350 കിടക്കകളുള്ള അത്യാധുനിക ആശുപത്രി രോഗീ സൗഹൃദപരമാണ്. മെഡിക്കല്‍ ഇന്‍ഷുറന്‍സ് ക്‌ളെയിമുകള്‍ വേഗത്തിലും കാര്യക്ഷമമായും അംഗീകരിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു പൂര്‍ണ ഇന്‍ഷുറന്‍സ് വകുപ്പാണ് പ്രവര്‍ത്തിക്കുന്നതെന്നും അക്ബര്‍ മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു.
കുടുംബ സൗഹൃദ പദവിക്കനുസൃതമായി ആശുപത്രി പ്രസവ രോഗികള്‍ക്കായി പ്രത്യേക സംരംഭമായ ‘സ്‌പെഷ്യല്‍ ഡെലിവറി പാക്കേജ്’ ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയുടെ സെന്റര്‍ ഫോര്‍ ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനകോളജി അടുത്തിടെ ആയിരത്തിലധികം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിന്റെ ആഘോഷ ചടങ്ങ് ഒരുക്കിയിരുന്നു. പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷത്തിനകമാണ് ഈ നേട്ടം സ്വന്തമാക്കാനായതെന്നത് എടുത്തു പറയേണ്ടതാണ്.
വിവിധ റെസ്‌റ്റോറന്റുകളടങ്ങിയ ഫുഡ് കോര്‍ട്ട്, കോഫി ഷോപ്പുകള്‍, ഹെര്‍ബല്‍ ഗാര്‍ഡന്‍, ഹെല്‍ത് ക്‌ളബ്, സിനിമാ തിയ്യറ്റര്‍ എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ ആശുപത്രിയുടെ കുടുംബ സൗഹൃദ സംസ്‌കാരം സാധാരണ ആരോഗ്യ സേവനങ്ങള്‍ക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്നു. അതേസമയം, ഒരു മര്‍ഹബ ലോഞ്ച് രോഗികള്‍ക്ക് പ്രീമിയം, വ്യക്തിഗത ഫാസ്റ്റ് ട്രാക്ക് സേവനങ്ങള്‍ നല്‍കുന്നുമുണ്ട്.


രോഗികള്‍ക്ക് ലോകോത്തര സേവനം നല്‍കുകയെന്ന ലക്ഷ്യത്തോടെ തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ടെലി ഹെല്‍ത് സേവനങ്ങള്‍ നല്‍കുന്നതില്‍ മികവ് പുലര്‍ത്തുന്നു. ആയതിനാല്‍, ഫോളോ അപ് കണ്‍സള്‍ട്ടേഷനുകള്‍, റിപ്പോര്‍ട്ടുകളുടെ അവലോകനം, മരുന്നുകളുടെ റീഫില്‍ മുതലായ സേവനങ്ങള്‍ പ്രാപ്യമാവാനും രോഗികള്‍ക്ക് ആശുപത്രിയുടെ ടെലിഹെല്‍ത് നമ്പറിലേക്ക് (054 9955415) വിളിക്കാനും അതുപോലെ തന്നെ, വീട്ടിലെ മരുന്നുകള്‍ വിതരണം ചെയ്യാനും ഡയഗ്‌നോസ്റ്റിക് സാമ്പിളുകളുടെ ശേഖരണത്തിനും കഴിയും. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ രോഗികള്‍ക്ക് അവരുടെ സ്ഥിരം ഡോക്ടര്‍മാരുമായി കൂടിയാലോചിക്കാം. ഈ പ്രത്യേക സേവനങ്ങള്‍ ആളുകളെ ആശുപത്രിയിലേക്കുള്ള അനിവാര്യമല്ലാത്ത ശാരീരിക സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.
തുംബെ ഗ്രൂപ് ആശുപത്രിയെ കോവിഡ് രഹിത ആശുപത്രിയായി പ്രഖ്യാപിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കാന്‍ യുഎഇ സര്‍ക്കാറും ആരോഗ്യ അധികൃതരും ആശുപത്രികള്‍ക്ക് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ തൊട്ടുടനെ തന്നെ തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താനുള്ള മുഴുവന്‍ നടപടികളും അതിവേഗം അവതരിപ്പിച്ചുവെന്നും സിഒഒ ഡോ. മന്‍വീര്‍ സിംഗ് വാലിയ അഭിപ്രായപ്പെട്ടു. ആശുപത്രിയിലുള്ളവരുടെ നീക്കം നിയന്ത്രിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, മെച്ചപ്പെട്ട ടെലിഹെല്‍ത് സേവനങ്ങള്‍ എന്നിവ ഈ ഘട്ടങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് ഡോ. സിംഗ് വാലിയ കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയില്‍ വൈറസ് പടരാതിരിക്കാനുള്ള കൂടുതല്‍ നടപടികളില്‍ പനി ബാധിച്ച രോഗികളെ ചികിത്സിക്കാനും കോവിഡ് 19 ലക്ഷണങ്ങള്‍ പരിശോധിക്കാനുമുള്ള പ്രത്യേകം സജ്ജമാക്കിയ പനി ക്‌ളിനിക്, വ്യക്തമായി പാലിക്കപ്പെടുന്ന ശുചിത്വ പ്രൊട്ടോകോളുകള്‍, രോഗികള്‍ക്ക് തുടരെയുള്ള മരുന്ന് റീഫില്‍, 24 മണിക്കൂറും ആശുപത്രി പരിസരത്ത് മണിക്കൂര്‍ ഡ്രൈവ് ത്രൂ ഫാര്‍മസി സേവനം, എല്ലാ രോഗികളുടെയും സന്ദര്‍ശകരുടെയും സ്റ്റാഫുകളുടെയും താപനില നിരീക്ഷണം, കൈ ശുചിത്വത്തിനും മാസ്‌കുകള്‍ ധരിക്കാനും, ആശുപത്രിയിലുടനീളം ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറുകള്‍, ജീവനക്കാരുടെ ആരോഗ്യം നിരന്തരം നിരീക്ഷിക്കല്‍ എന്നിവയടങ്ങുന്നു.
മുന്‍കൂട്ടിയുള്ള കൂടിക്കാഴ്ചയോടെ മാത്രം ആശുപത്രി സന്ദര്‍ശനം ആസൂത്രണം ചെയ്യാന്‍ രോഗികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആശുപത്രിയില്‍ തിരക്ക് ഒഴിവാക്കാനുള്ള നടപടികളും നിലവിലുണ്ട്. കൂടാതെ, പ്രസവ വാര്‍ഡിലേക്കും പുറത്തേക്കും പ്രവേശിക്കാന്‍ പ്രത്യേക ലിഫ്റ്റുകളും സവിശേഷ ഓപറേഷന്‍ തിയ്യറ്ററുകളും ആശുപത്രിയില്‍ സജ്ജമാണ്.