യാത്ര മുടങ്ങുന്നവര്‍ക്ക് ടിക്കറ്റ് സൗജന്യമായി മാറ്റി കൊടുക്കും

അബുദാബി: യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റെടുക്കുകയും എപിഐ അനുമതിയില്ലാത്തതിനാല്‍ യാത്ര മുടങ്ങുകയും ചെയ്യുന്നവര്‍ക്ക് മറ്റൊരു ദിവസത്തേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റിക്കൊടുക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി.
യാത്ര ചെയ്യാനാവാതെ നിരവധി പേര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചു പോകേണ്ട അവസ്ഥയുണ്ടാകുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് അനുകൂലമായ സമീപനം സ്വീകരിച്ചിട്ടുള്ളത്.