അബുദാബിയില്‍ ട്രാഫിക് പിഴകള്‍ പലിശയില്ലാതെ ബാങ്ക് വഴി അടക്കാം

അബുദാബി: അബുദാബിയില്‍ ട്രാഫിക് പിഴകള്‍ പലിശയില്ലാതെ ബാങ്ക് വഴി അടക്കാന്‍ സൗകര്യമേര്‍പ്പെടുത്തി. ഇതനുസരിച്ചു 7,000 ദിര്‍ഹമിന് മുകളിലുള്ള പിഴകള്‍ ഒറ്റത്തവണ അടച്ചു തീര്‍ക്കാന്‍ കഴിയും. എന്നാല്‍, ഈ തുക ഒരു വര്‍ഷത്തിനകം തവണകളായി ബാങ്കുകള്‍ക്ക് നല്‍കിയാല്‍ മതിയാകും.
പ്രമുഖ ബാങ്കുകളായ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, അബുദാബി ഇസ്‌ലാമിക് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, മശ്‌രിഖ് ബാങ്ക്, എമിറേറ്റ്‌സ് ഇസ്‌ലാമിക് ബാങ്ക് എന്നിവയുടെ കാര്‍ഡ് ഉപയോഗിച്ചാണ് ഒരു വര്‍ഷം വരെ പലിശയില്ലാതെ പിഴയടക്കാന്‍ സൗകര്യപ്പെടുത്തിയിട്ടുള്ളത്.
ഗതാഗത പിഴകള്‍ അടക്കാന്‍ സാമ്പത്തികമായി പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസമായാണ് അബുദാബി പൊലീസ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.