ജി20 ഉച്ചകോടി യുഎഇയും ഇന്ത്യയും ചര്‍ച്ച നടത്തി

    യുഎഇ ഉപപ്രധാനമന്ത്രിയും രാഷ്ടപതി കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്്‌യാനുമായി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക പ്രതിനിധി സുരേഷ് പ്രഭാകര്‍ ചര്‍ച്ച നടത്തുന്നു

    ദുബൈ: 2020 നവംബര്‍ 20,21 ന് നടക്കുന്ന ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ യുഎഇ-ഇന്ത്യ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. യുഎഇ ഉപപ്രധാനമന്ത്രിയും രാഷ്ട്രപതി കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്്‌യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക പ്രതിനിധി സുരേഷ് പ്രഭാകര്‍ പ്രഭുവിനെ സ്വീകരിച്ചു. അബുദാബിയിലെ ഖസ്ര്‍ അല്‍ വത്താനില്‍ നടന്ന യോഗത്തില്‍ ശൈഖ് മന്‍സൂര്‍ പ്രഭുവുമായി ചര്‍ച്ച ചെയ്തു. യുഎഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ വികസിപ്പിക്കുന്നതിനും എല്ലാ മേഖലകളിലും സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും രണ്ട് സൗഹൃദ രാജ്യങ്ങള്‍ക്കും പ്രയോജനകരമായ രീതിയിലുള്ള നിരവധി കാര്യങ്ങള്‍ ചര്‍ച്ചയില്‍ വിഷയങ്ങളായി. നിക്ഷേപങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും വികസിപ്പിക്കുന്നതിലും കൊറോണ വൈറസ് പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളെ നേരിടാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഏകീകരിക്കുന്നതിലും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും രാജ്യാന്തര മേഖലകളില്‍ ചെയ്യുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്തു. സൗദി അറേബ്യയില്‍ നവംബര്‍ 20 മുതല്‍ 21 വരെ നടക്കുന്ന ജി 20 ഉച്ചകോടിയുടെ പങ്ക് ഇരുപക്ഷവും ചര്‍ച്ച ചെയ്തു. ആഗോള സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുക്കല്‍ എങ്ങനെയാവാമെന്നും ഇരുവരും സംസാരിച്ചു.