മഞ്ഞില്‍ വാഹന വേഗം 80: കടുത്ത നിയന്ത്രണവുമായി പൊലീസ്

അബുദാബി: മഞ്ഞുകാലം ആരംഭിച്ചതോടെ വാഹനാപകടങ്ങളും പതിവായി. ഈ സാഹചര്യത്തില്‍ ശക്തമായ മുന്നറിയിപ്പാണ് അബുദാബി പൊലീസ് നല്‍കിയിട്ടുള്ളത്. മഞ്ഞില്‍ വാഹനമോടിക്കുന്നവര്‍ മണിക്കൂറില്‍ പരമാവധി വേഗം 80ല്‍ കവിയരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. കൂടാതെ, മറ്റൊരു വാഹനം ഒട്ടകത്തില്‍ ഇടിച്ചും അപകടമുണ്ടായി. മഞ്ഞു കാലത്ത് നിരവധി അപകടങ്ങള്‍ ഉണ്ടാവാറുണ്ട്. അപകടങ്ങള്‍ പരമാവധി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ കടുത്ത നിര്‍ദേശങ്ങളാണ് പൊലീസ് നല്‍കിക്കൊണ്ടിരിക്കുന്നത്.