സീബ്ര ക്രോസിംഗില്‍ അപകടമുണ്ടായാല്‍ ഒരു മാസത്തേക്ക് വാഹനം കണ്ടുകെട്ടും

അബുദാബിയിലെ ഒരു റോഡിലുണ്ടായ അപകട ദൃശ്യം (ഫയല്‍)

അബുദാബി: കാല്‍നടക്കാര്‍ക്ക് വാഹനം നിര്‍ത്തിക്കൊടുക്കാതെ സീബ്ര ക്രോസ്സിംഗില്‍ അപകടമുണ്ടായാല്‍ വാഹനങ്ങള്‍ ഒരു മാസത്തേക്ക് കണ്ടുകെട്ടുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന്, വാഹനം വിട്ടു കിട്ടാന്‍ 5,000 ദിര്‍ഹം അടക്കണമെന്ന് പൊലീസ് അറിയിപ്പില്‍ വ്യക്തമാക്കി.
500 ദിര്‍ഹം പിഴയും വാഹനമോടിച്ചയാളുടെ ലൈസന്‍സില്‍ ആറു ബ്‌ളാക്ക് പോയിന്റുകളും രേഖപ്പെടുത്തുന്നതിന് പുറമെയാണ് ഒരു മാസത്തേക്ക് വാഹനം കണ്ടു കെട്ടുന്നത്. കണ്ടുകെട്ടുന്ന വാഹനങ്ങള്‍ വീണ്ടെടുക്കാന്‍ 5,000 ദിര്‍ഹം അടക്കണം. മൂന്നു മാസത്തിനകം വാഹനം എടുത്തില്ലെങ്കില്‍ ലേലം ചെയ്യുമെന്ന് പൊലീസ് അറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം സീബ്ര ക്രോസ്സിംഗില്‍ 310 അപകടങ്ങള്‍ ഉണ്ടായതായി ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.