യുഎഇയില്‍ 24 മണിക്കൂറിനിടെ 1,769 പേര്‍ക്ക് കോവിഡ് സുഖപ്പെട്ടു; 1,089 പുതിയ രോഗികള്‍

4

അബുദാബി: യുഎഇയില്‍ 24 മണിക്കൂറിനിടെ 1,769 പേര്‍ക്ക് കോവിഡ്-19 സുഖപ്പെട്ടു. ഇതാദ്യമായാണ് ഒറ്റദിവസം ഇത്രയധികം പേര്‍ക്ക് രോഗം മാറിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
115,258 പേര്‍ക്കാണ് വ്യാഴാഴ്ച കോവിഡ് പരിശോധന നടത്തിയത്. ഇതില്‍ 1,089 പേ രില്‍ രോഗം കണ്ടെത്തി. യുഎഇയില്‍ ഇതുവരെ 102,929 പേര്‍ക്കാണ് രോഗം സ്ഥിരീകരി ച്ചത്. ഇതില്‍ 93,479 പേര്‍ക്ക് ഇതിനകം രോഗം ഭേഗമായിട്ടുണ്ട്. ഇന്നലെ രണ്ടുപേരാണ് മരിച്ചത്. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 438 ആയി.