യുഎഇയില്‍ 915 പേര്‍ക്ക് കൂടി കോവിഡ്; 3 മരണം

അബുദാബി: യുഎഇയില്‍ ഇന്നലെ 915 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 77,291 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം കണ്ടെത്തിയത്. മൂന്നു പേരുടെ മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ, മരണ സംഖ്യ 466 ആയി ഉയര്‍ന്നു.
അതേസമയം, ഇന്നലെ 1,295 പേര്‍ക്കാണ് രോഗം സുഖപ്പെട്ടത്. 108,811 പേര്‍ക്ക് ഇതിനകം രോഗം സുഖപ്പെട്ടിട്ടുണ്ട്. യുഎഇയില്‍ ഇതു വരെ 116,517 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.