അരക്ഷിതാവസ്ഥ യുവാക്കള്‍ക്കിടയില്‍ നിരാശ വളര്‍ത്തുന്നു: ഷമ്മ അല്‍മസ്രൂയി

    യുവജന സഹമന്ത്രി ഷമ്മ അല്‍ മസ്രുയി

    ദുബൈ: കൊറോണ വൈറസ് മൂലം നിരവധി അറബ് യുവാക്കള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി സര്‍വേ കണ്ടെത്തി. 72 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് ഇപ്പോള്‍ ജോലി കണ്ടെത്തുന്നത് ”കൂടുതല്‍ ബുദ്ധിമുട്ടാണ്” അല്ലെങ്കില്‍ ”കുറച്ചുകൂടി ബുദ്ധിമുട്ടാണ്” എന്നാണ്.
    യുഎഇയില്‍ 41 ശതമാനം പേര്‍ പുതിയ ജോലി കണ്ടെത്തുന്നത് കോവിഡിന് മുമ്പുള്ളതിനേക്കാള്‍ ബുദ്ധിമുട്ടാണെന്ന് അഭിപ്രായപ്പെട്ടു.
    തൊഴിലില്ലായ്മയുമായി പ്രതീക്ഷ നഷ്ടപ്പെടുത്തുന്നുണ്ടെന്നും ഇത് മാറേണ്ടതുണ്ടെന്നും യുവജന സഹമന്ത്രി ഷമ്മ അല്‍ മസ്രുയി പറഞ്ഞു.
    യുവജന വിദ്യാഭ്യാസം, തൊഴില്‍, നല്ല ഇടപെടല്‍ എന്നിവയിലെ വര്‍ദ്ധിച്ചുവരുന്ന നിരാശകള്‍ തീവ്രവാദത്തിലേക്കുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു-അവര്‍ പറഞ്ഞു. പല അറബ് യുവാക്കള്‍ക്കും തങ്ങള്‍ക്ക് സ്വന്തമായി ശബ്ദമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ഇത് സ്വീകാര്യമല്ലെന്നും അല്‍ മസ്രുയി പറഞ്ഞു. സുതാര്യവും സഹകരണപരവുമായ നേതൃത്വമാണ് ഒന്നാം നമ്പര്‍ പ്രശ്നമെന്ന് യുവാക്കള്‍ പറയുന്നു. അറബ് യുവാക്കള്‍ക്ക് സമഗ്രത ആവശ്യമുണ്ട്, നല്ല മാറ്റത്തിനുള്ള പ്രതീക്ഷയുണ്ട്. അവരുടെ ശബ്ദത്തിന് ഒരു മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു. സര്‍ക്കാര്‍ ജോലിയേക്കാള്‍ കൂടുതല്‍ അറബ് യുവാക്കള്‍ സ്വകാര്യമേഖലയെ പരിഗണിക്കുന്നുണ്ട്. ഈ മാറ്റങ്ങളെക്കുറിച്ച് അധികാരികള്‍ ചിന്തിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. യുഎഇയെ മികച്ച രാജ്യമായി തെരഞ്ഞെടുത്തു എന്ന വസ്തുതയെ അല്‍മസ്രൂയി സ്വാഗതം ചെയ്തു. പുതിയ സാഹചര്യത്തില്‍ അറബ് രാജ്യങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള വ്യക്തമായ ആഹ്വാനമാണ് അറബ് യൂത്ത് സര്‍വേയെന്ന് അവര്‍ പറഞ്ഞു. ലെബനോന്‍, ലിബിയ, യെമന്‍, ഇറാഖ്, ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ അറബ് രാജ്യങ്ങളിലെ യുവാക്കളാണ് നിരാശയും പ്രതീക്ഷയില്ലായ്മയും രേഖപ്പെടുത്തിയത്. പട്ടിണിയും തൊഴിലില്ലായ്മയും അഴിമതിയുമാണ് പ്രധാനമായും യുവാക്കള്‍ പരാതിപ്പെടുന്നത്.