ദുബൈയില്‍ ബാസ്മ പദ്ധതിയില്‍ നൂറിലധികം സ്ത്രീകള്‍ക്ക് ചികിത്സ

    ദുബൈ: ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ കീഴില്‍ ‘ബാസ്മ’ പദ്ധതി പ്രകാരം സാമ്പത്തികം ബുദ്ധിമുട്ടുകള്‍ നേരിടുന്ന നൂറിലധികം സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ ചികിത്സ നല്‍കി വരുന്നു. പദ്ധതി പ്രകാരം മൂന്ന് തരത്തിലുള്ള ക്യാന്‍സറുകള്‍ക്ക്, സ്തന, വന്‍കുടല്‍, ഗര്‍ഭാശയ അര്‍ബുദം എന്നിവക്ക് സ്‌ക്രീനിംഗ് മുതല്‍ ചികിത്സ വരെ സമ്പൂര്‍ണ്ണ പരിചരണം നല്‍കുന്നു. ദുബൈ ഭരണാധികാരികളുടെ ശ്രമഫലമായി ഈ പദ്ധതി നടപ്പാക്കുന്ന ലോകത്തിലെ ആദ്യത്തെ സര്‍ക്കാര്‍ സ്ഥാപനമായി മാറി. ഈ പദ്ധതിക്ക് മുമ്പ് ക്യാന്‍സര്‍ രോഗം 150,000 ദിര്‍ഹമായി പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോള്‍ പരിധികളൊന്നുമില്ല. കവറേജ് പരിധിയില്ലാത്തതാണ്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി യോഗ്യരായ രോഗികളെ ചികിത്സക്കായി ദുബൈ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. ”ഈ സംരംഭം രോഗികള്‍ക്കും ആരോഗ്യ പരിപാലന പ്രവര്‍ത്തകര്‍ക്കും ഒരു അനുഗ്രഹമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള രോഗികള്‍ക്ക് പൂര്‍ണ്ണമായ ചികിത്സ ലഭിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. അര്‍ഹരായവര്‍ക്ക് രോഗം സുഖപ്പെടുത്താനും ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം നയിക്കാനും കഴിയും. എന്നിരുന്നാലും ഈ രോഗം വരാതിരിക്കാനും പ്രതിരോധിക്കാനും സമയബന്ധിതമായ രോഗനിര്‍ണയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാ ജനങ്ങളെയും ബോധവത്കരിക്കുക എന്നതാണെന്ന് ദുബൈ ഹോസ്പിറ്റലിലെ ജനറല്‍ സര്‍ജനും പിങ്ക് റൈഡ് ഹോപ്പിന്റെ സ്ഥാപകനുമായ ഡോ. മൂസ അല്‍ ബെദ്വാവി പറഞ്ഞു: അതിശയകരമായ ബാസ്മ പ്രോഗ്രാം പോലുള്ള സംവിധാനങ്ങള്‍ ഉണ്ടായിട്ടും സ്ത്രീകള്‍ യഥാസമയം മുന്നോട്ട് വരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. രോഗലക്ഷണങ്ങള്‍ കാണുന്ന സമയത്ത് പോലും അവര്‍ അവഗണിക്കാന്‍ ശ്രമിക്കാറുണ്ട്. ബാസ്മ സംരംഭത്തിന് പുറമേ സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള രോഗികള്‍ക്ക് യഥാസമയം ചികിത്സ ലഭിക്കുന്നതിന് വിവിധ ചാരിറ്റികളുമായും ഏകോപിപ്പിക്കുന്ന ആരോഗ്യ ഫണ്ട് വകുപ്പും ദുബൈ ഹെല്‍ത്ത് അതോറിറ്റിക്കുണ്ട്. ഉദാഹരണത്തിന്, കഴിഞ്ഞ 42 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന 47 കാരനായ ജോര്‍ദാന്‍ പ്രവാസി റോള മുഹമ്മദ് ഇസ്മായില്‍ ക്യാന്‍സര്‍ ബാധിതനാണ്. ദുബൈിലെ ചികിത്സക്കായി ആരോഗ്യ ഫണ്ട് വകുപ്പുമായി ഏകോപിപ്പിക്കുന്നു. അവര്‍ ഇപ്പോള്‍ കാന്‍സര്‍ വിമുക്തമാണ്. കൂടാതെ ഹോര്‍മോണ്‍ മരുന്നുകളും ദുബൈ ആശുപത്രിയില്‍ സ്ഥിരമായി ഫോളോ-അപ്പുകളും ഉള്‍പ്പെടെ ചികിത്സ തുടരുകയാണ്. ഇത്തരത്തില്‍ നിരവധി പേര്‍ ഈ പദ്ധതി ഉപയോഗപ്പെടുത്തുന്നു.