35 മിനുട്ടിനകം കോവിഡ് പരിശോധനാ ഫലം: പുതിയ സംവിധാനവുമായി ഖലീഫ യൂനിവേഴ്‌സിറ്റി

4

അബുദാബി: 35 മിനുട്ടിനകം കോവിഡ് 19 പരിശോധനാ ഫലം ലഭ്യമാകുന്ന പുതിയ സംവിധാനം കണ്ടു പിടിച്ചു. അബുദാബി ഖലീഫ യൂനിവേഴ്‌സിറ്റിയിലെ ഒരു സംഘമാണ് പുതിയ രീതിയുമായി രംഗത്തെത്തിയിട്ടുള്ളത്.
മൊബൈല്‍ ഫോണിനെക്കാള്‍ അല്‍പം മാത്രം വലുപ്പമുള്ള പുതിയ യന്ത്രമുപയോഗിച്ച് ഒരേ സമയം 16 സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയുമെന്ന് സംഘം അവകാശപ്പെട്ടു.