ദുബൈ വിമാനത്താവളം ആറ് പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍— ഉയര്‍ച്ചയിലേക്കുള്ള അനുഭവ സാക്ഷ്യം പങ്കുവെച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്

    ദുബൈ വിമാനത്താവളം 1970-ലെ കാഴ്ച

    ദുബൈ: ദുബൈ വിമാനത്താവളം വളര്‍ച്ചയുടെ ആറ് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ അതിന്റെ ഉയര്‍ച്ചയിലേക്ക് നയിച്ച സ്വപ്‌നതുല്യമായ ആ കാഴ്ചയെക്കുറിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പങ്കുവെക്കുന്നു. പത്ത് വയസ്സുള്ളപ്പോള്‍ ലണ്ടനിലെ ഹീത്രു വിമാനത്താവളം ആദ്യമായി കണ്ട ആ നിമിഷത്തെക്കുറിച്ചാണ് ശൈഖ് മുഹമ്മദ് പറയുന്നത്. അതൊരു വിസ്മയിപ്പിക്കുന്ന കാഴ്ചയായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ലണ്ടനിലെ വിമാനത്താവളത്തില്‍ വിമാനങ്ങളുടെയും ആളുകളുടെയും എണ്ണം കണ്ടപ്പോള്‍ താന്‍ എത്രമാത്രം ആശ്ചര്യപ്പെട്ടുവെന്ന് സംസാരിക്കുന്ന ഒരു വീഡിയോ അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. വ്യാപാരികള്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി ഒരു വലിയ നഗരമായി മാറാന്‍ ദുബൈക്കും കഴിയുമെന്ന് അന്നെനിക്ക് തോന്നിയിരുന്നു. എനിക്ക് ഏകദേശം 10 വയസ്സായിരുന്നു. അതൊരു ഒരു ചിന്ത മാത്രമായിരുന്നു-അദ്ദേഹം പറഞ്ഞു. ”ഞാന്‍ ആദ്യമായി ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. 1970 കളുടെ അവസാനത്തിലായിരുന്നു. പിന്നീട് ഡെസ്റ്റിനേഷന്‍ ദുബൈ എന്ന് പേരിട്ടിരിക്കുന്ന ഒരു പ്രോജക്റ്റിനെക്കുറിച്ച് ഞാന്‍ വൈകുന്നേരം പിതാവുമായി ഒരു ചര്‍ച്ച നടത്തി. വിമാനത്താവളം വികസിപ്പിക്കാനുള്ള ഒരു പദ്ധതി മാത്രമല്ല, നഗരം മുഴുവന്‍ വികസിപ്പിക്കാനുള്ള പദ്ധതിയായിരുന്നു അത്. ”വര്‍ഷങ്ങള്‍ക്കുശേഷം 2014 ല്‍ ബ്രിട്ടീഷ് പത്രങ്ങള്‍ വലിയ തലക്കെട്ടുകളുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു-ദുബൈ വിമാനത്താവളം ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി ഹീത്രോയെ മറികടക്കുന്നു. ആ സമയം ് 10 വയസ്സുള്ളപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ട കാര്യം ചിന്തിച്ചുപോയി, സുഭ്ഹാനല്ലാഹ് എന്ന് സ്വയം ചിന്തിച്ചു. 2014 ല്‍ ഹീത്രോ വിമാനത്താവളത്തെ മറികടന്ന് ദുബൈ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി മാറി. ദുബൈ രാജ്യാന്തര വിമാനത്താവളം ഔദ്യോഗികമായി ആരംഭിച്ചതിന്റെ അറുപതാം വാര്‍ഷികം വ്യാഴാഴ്ച ദുബൈ വിമാനത്താവളങ്ങള്‍ ആഘോഷിച്ചു. 1937 ജൂലൈയില്‍ ദുബൈ് അന്താരാഷ്ട്ര വിമാനത്താവളം സിവില്‍ ഏവിയേഷനായി തുറന്നു. 1938 ഫെബ്രുവരി ആയപ്പോഴേക്കും ഏകദേശം നാല് എംപയര്‍ ഫ്‌ലൈയിംഗ് വിമാനങ്ങള്‍ വിമാനത്താവളത്തില്‍ നിന്ന് ആഴ്ചയില്‍ ആരംഭിച്ചു. ശൈഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂം 1959 ല്‍ വിമാനത്താവളം നിര്‍മ്മിക്കാന്‍ ഉത്തരവിട്ടു. 1960 ല്‍ വ്ിമാനത്താവളം ഔദ്യോഗികമായി തുറന്നു. 2000 ല്‍ ശൈഖ് റാഷിദ് ടെര്‍മിനല്‍ തുറന്നപ്പോള്‍ ഏറ്റവും വലിയ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിനൊപ്പം ഗേറ്റഡ് ടെര്‍മിനല്‍ അവതരിപ്പിച്ച മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ വിമാനത്താവളമായി. 2002 ല്‍ ആദ്യമായി ഇ-ഗേറ്റുകള്‍ സ്ഥാപിച്ചു.
    2008 ല്‍ ടെര്‍മിനല്‍-3 തുറന്നു, ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍. വിമാനത്താവളം 2018 ഡിസംബറില്‍ അതിന്റെ ശതകോടിക്കണക്കിന് യാത്രക്കാരെ സ്വാഗതം ചെയ്തു. 2019 ല്‍ 86.4 ദശലക്ഷം യാത്രക്കാരെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം സ്വീകരിച്ചു.

    അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴത്തെ കാഴ്ച