ഖിസൈസ് അല്‍ത്വവാര്‍ സെന്ററില്‍ ഇഫസ്റ്റ് ബ്രാഞ്ച് വഹാബ് എംപി ഉദ്ഘാടനം ചെയ്തു

50
ഖിസൈസ് അല്‍ത്വവാര്‍ സെന്ററില്‍ ഇഫസ്റ്റ് ബ്രാഞ്ച് ഉദ്ഘാടനം പി.വി അബ്ദുല്‍ വഹാബ് എംപി നിര്‍വഹിക്കുന്നു. ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, ജമാദ് ഉസ്മാന്‍, യഹ്‌യ തളങ്കര, എം.വി കുഞ്ഞുമുഹമ്മദ് ഹാജി, ഷംലാല്‍ അഹമ്മദ്, എ.കെ മന്‍സൂര്‍ തുടങ്ങിയവര്‍ സമീപം

ദുബൈ: എമിറേറ്റ്‌സ് ഫസ്റ്റ് (ഇഫസ്റ്റ്) ദുബൈ ബ്രാഞ്ച് പുത്തന്‍ ഓഫറുകളുമായി അറേബ്യന്‍ മണ്ണില്‍ ചുവടുറപ്പിക്കുന്നു. അല്‍ഖിസൈസ് അല്‍ത്വവാര്‍ സെന്ററില്‍ സജ്ജീകരിച്ച ഇഫസ്റ്റ് ബ്രാഞ്ച് ഇന്ത്യന്‍ രാജ്യസഭാംഗം പി.വി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. റീജന്‍സി ഗ്രൂപ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ ബിസിനസ് ലൈസന്‍സ് നല്‍കി ആദ്യ വില്‍പന നിര്‍വഹിച്ചു. ചടങ്ങില്‍ ഇഫസ്റ്റ് കൗണ്ടര്‍ ഉദ്ഘാടനം മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് നിര്‍വഹിച്ചു. ഇഫസ്റ്റ് സ്‌പോണ്‍സര്‍ മൂസ താഹിര്‍, സിഇഒ ജമാദ് ഉസ്മാന്‍, പാര്‍ട്ണര്‍ അബൂബക്കര്‍ കെ.ടി, വെല്‍ഫിറ്റ് ഗ്രൂപ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ചിക്കിംഗ് ചെയര്‍മാന്‍ എ.കെ മന്‍സൂര്‍, ജലീല്‍ ഹോള്‍ഡിംഗ് സ്ഥാപക ചെയര്‍മാന്‍ എം.വി കുഞ്ഞുമുഹമ്മദ് ഹാജി, പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
എമിറേറ്റ്‌സ് ഫസ്റ്റിന്റെ നാലാമത്തെ ബിസിനസ് സെന്ററാണിത്.
ഉപയോക്താക്കള്‍ക്ക് ഇഫസ്റ്റ് ആകര്‍ഷകമായ ഒട്ടനവധി ഓഫറുകളാണ് നല്‍കുന്നത്. എമിറേറ്റ്‌സ് ഫസ്റ്റിന്റെ ബിസിനസ് സംബന്ധമായ എന്ത് സേവനം സ്വീകരിക്കുന്നവര്‍ക്കും റാഫ്ള്‍ കൂപണുകള്‍ ലഭ്യമാകും. 10,001ദിര്‍ഹമാണ് സമ്മാനത്തുക. ഒക്‌ടോബര്‍ 8 മുതല്‍ ഡിസംബര്‍ 5 വരെ മിനിമം 500 ദിര്‍ഹമിന് എമിറേറ്റ്‌സ് ഫസ്റ്റിന്റെ ഏതൊരു ശാഖയില്‍ നിന്നും സേവനം സ്വീകരിക്കുന്നവര്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്. എന്ത് തരത്തിലുള്ള പുതിയ ബിസിനസ് സംരംഭം തുടങ്ങാനുമുള്ള ലൈസന്‍സുകളും ഒരു മണിക്കൂര്‍ സമയത്തിനകം കിട്ടുമെന്നതാണ് ഇഫസ്റ്റിന്റെ മറ്റൊരു പ്രത്യേകതയെന്ന് സിഇഒ ജമാദ് ഉസ്മാന്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍ പുതിയ ബിസിനസ് തുടങ്ങാനാവശ്യമായ ഗവണ്‍മെന്റ്, ഇതര ഫീസുകള്‍ ഒറ്റത്തവണ കൊണ്ട് തീര്‍പ്പാക്കാതെ 12 തവണകളായി അടക്കാനുള്ള ഇഎംഐ സംവിധാനം എമിറേറ്റ്‌സ് ഫസ്റ്റ് ഒരുക്കുന്നു. ഇഎംഐ പണമിടപാട് സംവിധാനം ഏര്‍പ്പെടുത്തി വിപുലമായ ബിസിനസ് സാധ്യതകളാണ് ഇഫസ്റ്റ് തുറന്നിടുന്നത്. ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കുറക്കുക എന്നതാണ് ഇഎംഐ പ്‌ളാനിന്റെ ലക്ഷ്യം. ഉപയോക്താക്കള്‍ക്കിടയില്‍ ഇതിനോടകം അംഗീകാരവും വിശ്വസ്തതയും നേടിക്കഴിഞ്ഞ എമിറേറ്റ്‌സ് ഫസ്റ്റ് ബിസിനസ് രംഗത്തേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാവിധ സജ്ജീകരണങ്ങളും നിര്‍ദേശങ്ങളും പ്രദാനം ചെയ്യുന്നു. യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന മാതൃസ്ഥാപനമായ എമിറേറ്റ്‌സ് ഫസ്റ്റ് ഇതിനകം തന്നെ വിവിധ ബിസിനസ് ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ഏകജാലക സീവിധാനമായി പേരെടുത്തു കഴിഞ്ഞിരിക്കുന്നു. ഉചിതമായ ബിസിനസ് സാധ്യതകളും വിദഗ്ധരുടെ നിര്‍ദേശങ്ങളും ഇഫസ്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ കമ്പനികള്‍ ആരംഭിക്കുക, വിസ, ലൈസന്‍സ് പുതുക്കല്‍, തൊഴില്‍ കരാറുകള്‍, പ്രധാന രേഖകളുടെ അറ്റസ്‌റ്റേഷനുകള്‍, വാറ്റ് രജിസ്‌ട്രേഷന്‍ എന്നിങ്ങനെ ബിസിനസ് സംബന്ധമായ മുഴുവന്‍ സേവനങ്ങളും ഇഫസ്റ്റ് നല്‍കുന്നുണ്ട്. വെര്‍ച്വല്‍ ഓഫീസ്, പിആര്‍ഒ സേവനങ്ങള്‍, നികുതി, വിദഗ്ധരുടെ നിയമോപദേശ സേവനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഉടനടി ലഭ്യമാക്കുീ. സ്വന്തം ബിസിനസിനെയും മൂല്യങ്ങളെയും വിശ്വസിക്കുന്നതു പോലെ തന്നെ തങ്ങളെ വിശ്വസിക്കുന്ന ഒരു ഉപയോക്തൃനിര തന്നെ ഇഫസ്റ്റിനുണ്ട്. ഉചിതമായ ബിസിനസ് പിന്തുണയും മാര്‍ഗ നിര്‍ദേശങ്ങളും സമയ ബന്ധിതമായി ഒട്ടനവധി പേരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞുവെന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ജമാദ് ഉസ്മാന്‍ പറഞ്ഞു.
ബിസിനസില്‍ സജീവമായവര്‍ക്ക് ബിസിനസ് അറ്റസ്‌റ്റേഷന് പുറമെ, ഐഎസ്ഒ രജിസ്‌ട്രേഷന്‍ തുടങ്ങിയ സേവനങ്ങളും നല്‍കുന്നുണ്ട്. കണ്‍സള്‍ട്ടേഷന്‍ ക്രമീകരണങ്ങളുീ മധ്യസ്ഥതയും മൂല്യവര്‍ധിത സേവനങ്ങളും ഉള്‍പ്പെടെ എല്ലാവിധ ബിസിനസ് സേവനങ്ങളും മിതമായ നിരക്കില്‍ നല്‍കുന്നതോടൊപ്പം, യുഎഇ ലോക്കല്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും എമിറേറ്റ്‌സ് വഴിയൊരുക്കുന്നു.