ഇത്തിഹാദില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനിരക്കില്‍ ഇളവ്

    ദുബൈ: യുഎഇയുടെ ദേ്ശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് ഏര്‍പ്പെടുത്തി. വീട്ടില്‍ നിന്നും പഠന സ്ഥലത്തേക്കുള്ള യാത്ര എളുപ്പമാക്കുന്നതിനും അറിവിന്റെ പുതിയ ലോകത്തേക്ക് എത്തിപ്പെടുന്നതിനമാണ് ഇത്തിഹാദ് ഗ്ലോബല്‍ സ്റ്റുഡന്റ് ഓഫര്‍ തുടങ്ങിയിരിക്കുന്നത്. 2020 നവംബര്‍ 30 ന് മുമ്പായി 2021 സെപ്റ്റംബര്‍ 30 നകം യാത്ര ചെയ്യുന്നതിനായി ബുക്ക് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കോണമി ടിക്കറ്റുകളില്‍ 10 ശതമാനവും ബിസിനസ് ക്ലാസ് ടിക്കറ്റുകളില്‍ 5 ശതമാനവും ഇളവ് ലഭിക്കുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. ഒരേ റിസര്‍വേഷനില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയും വിദ്യാര്‍ത്ഥിക്കൊപ്പം യാത്ര ചെയ്യുകയും ചെയ്താല്‍ കുടുംബാംഗങ്ങള്‍ക്കും ഇതേ ഇളവില്‍ നിന്ന് പ്രയോജനം നേടാം. ഈ പ്രമോഷണല്‍ നിരക്ക് ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ഇക്കോണമിയില്‍ 40 കിലോഗ്രാം വരെയും ബിസിനസ്സില്‍ 50 കിലോഗ്രാം വരെയും ബാഗേജ് കൂടുതലായി അനുവദിക്കും. അമേരിക്കയിലേക്കോ കാനഡയിലേക്കോ യാത്ര ചെയ്യുകയാണെങ്കില്‍ ഒരു അധിക ചെക്ക്ഡ് ബാഗ് ഉണ്ടായിരിക്കുമെന്നും ഇത്തിഹാദ് പറഞ്ഞു. യാത്രയ്ക്ക് 96 മണിക്കൂര്‍ മുമ്പ് വരെ തീയതി മാറ്റം അനുവദനീയമാണ്.