പെഷവാറിലെ കാന്‍സര്‍ ആശുപത്രിക്ക് ശൈഖാ ജവാഹിറിന്റെ ഉദാര സഹായം

21
ശൈഖാ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് അല്‍ഖാസിമി ലാഹോറില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ

2,500 കാന്‍സര്‍ രോഗികള്‍ക്ക് പ്രതിവര്‍ഷം പ്രയോജനം ലഭിക്കും

ഷാര്‍ജ: യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ പത്‌നിയും ദി ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ (ടിബിഎച്ച്എഫ്) ചെയര്‍പേഴ്‌സനും അമീറ ഫണ്ട് സ്ഥാപകയും റോയല്‍ പാട്രനുമായ ശൈഖാ ജവാഹീര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശാനുസൃതം ഫ്രണ്ട്‌സ് ഓഫ് കാന്‍സര്‍ പേഷ്യന്റ്‌സും (എഫ്ഒസിപി) ടിബിഎച്ച്എഫും ചേര്‍ന്ന് നടത്തുന്ന ആഗോള നിധിയായ അമീറ ഫണ്ട് പാക്കിസ്താനിലെ ആതുരാലയത്തിന് സഹായം നല്‍കുന്നു. പെഷവാറിലെ ഷൗക്കത്ത് ഖാനൂം മെമ്മോറിയല്‍ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററി(എസ്‌കെഎംസിഎച്ച്ആര്‍സി)ല്‍ ശസ്ത്രക്രിയാ, ഗൈനകോളജി സേവനങ്ങള്‍ക്കായുള്ള അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാനാണ് സഹായം. 4.4 ദശലക്ഷം ദിര്‍ഹമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2,500 കാന്‍സര്‍ രോഗികള്‍ക്ക് അമീറ ഫണ്ടിന്റെ സാമ്പത്തിക സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന രണ്ട് പൂര്‍ണ ഓപറേറ്റിംഗ് റൂമുകളില്‍ ഉയര്‍ന്ന നിലവാരമുള്ള ശസ്ത്രക്രിയാ, ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകും. എസ്‌കെഎംസിഎച്ച്ആര്‍സിയുടെ പ്രമുഖ മാനുഷിക ശ്രമങ്ങളെ പിന്തുണക്കുകയാണ് ഇതു വഴി ലക്ഷ്യമിടുന്നത്. കൂടുതല്‍ രോഗികള്‍ക്ക്, പ്രത്യേകിച്ചും ശസ്ത്രക്രിയാ രംഗത്ത്, പ്രത്യേക പരിചരണം നല്‍കാന്‍ 75 പേര്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നു ഇതു വഴി.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ലാഹോറിലെ എസ്‌കെഎംസിഎച്ച്ആര്‍സി നിരവധി മാനുഷിക സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എസ്‌കെഎംസിഎച്ച്ആര്‍സിയിലെ ശസ്ത്രക്രിയാ, ഗൈനകോളജി സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ വഴിയൊരുക്കുന്നതില്‍ എഫ്ഒസിപിയുടെ പങ്ക് സംബന്ധിച്ച് ഏറെ ശ്രദ്ധേയമെന്ന് എഫ്ഒസിപി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സവര്‍സന്‍ ജാഫര്‍ അഭിപ്രായപ്പെട്ടു. സാമൂഹിക ബോധമുള്ള ഇമാറാത്തി സമൂഹത്തില്‍ ഉത്തരവാദിത്തമുള്ള സംഭാവനയുടെ മൂല്യങ്ങളില്‍ നിന്നാണ് ഇത്തരം നന്മയുള്ള പദ്ധതികള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്‌കെഎംസിഎച്ച്ആര്‍സിയുടെ ഉത്തമ പരിശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് ഈ പദ്ധതി സഹായിക്കുമെന്നും ആയിരക്കണക്കിന് രോഗികള്‍ക്ക് പ്രതിവര്‍ഷം ഉയര്‍ന്ന നിലവാരമുള്ള കാന്‍സര്‍ ശസ്ത്രക്രിയ വാഗ്ദാനം ചെയ്യാന്‍ ഇതു വഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇക്ക് പുറത്തുള്ള വിവിധ സാമൂഹിക ആവശ്യങ്ങള്‍ തിരിച്ചറിയാനും പിന്തുണക്കാനുമായി ഷാര്‍ജയുടെ മാനുഷിക സ്ഥാപനങ്ങളായ എഫ്ഒസിപി, ടിബിഎച്ച്എഫ് എന്നിവയുടെ സംയോജിത ശ്രമങ്ങളെയും ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നു.
ലോകമെമ്പാടുമുള്ള സമൂഹങ്ങളില്‍ സുസ്ഥിര സ്വാധീനം ചെലുത്തുന്ന മാനുഷിക വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് ശക്തമായ ഷാര്‍ജ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം ടിബിഎച്ച്എഫ് ഡയറക്ടര്‍ മറിയം അല്‍ ഹമ്മാദി ചൂണ്ടിക്കാട്ടി,
ശൈഖാ ജവഹിറിന്റെ മാര്‍ഗനിര്‍ദേശത്തിലും നേതൃത്വത്തിലും ലോകമെമ്പാടുമുള്ള സമൂഹങ്ങള്‍ക്ക് ടിബിഎച്ച്എഫ് പിന്തുണയും സഹായവും നല്‍കുന്നത് തുടരുകയാണെന്നും അവര്‍ പറഞ്ഞു.