കുവൈത്ത് സിറ്റി: പുതിയ കുവൈത്ത് കിരീടാവകാശിയായി നിയമിതനായ ശൈഖ് മിഷാല്‍ അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിനെ ഇന്ത്യന്‍ ഗവണ്മെന്റിനും ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടിയും കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിനു വേണ്ടിയും കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് അഭിനന്ദിച്ചു.
ഇന്ത്യയും കുവൈത്തും തമമിലുള്ള ഉഭയ കക്ഷി ബന്ധങ്ങള്‍ ചരിത്രത്തില്‍ ആഴത്തില്‍ വേരൂന്നിയതാണെന്നും ഊര്ജസ്സ്വലരായ ജനങ്ങളുടെ പരസ്പര സമ്പര്‍ക്കങ്ങളുമായി ശക്തമായ നാഗരിക ബന്ധങ്ങളാല്‍ ഊട്ടിയുറപ്പിക്കപ്പെട്ടതാണെന്നും അദ്ദേഹം തന്റെ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.