പുതിയ കുവൈത്ത് അമീറിനും കിരീടാവകാശിക്കും മോദിയുടെ ആശംസ

11

കുവൈത്ത് സിറ്റി: പുതിയ കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബിര്‍ അല്‍സബാഹിനും കിരീടാവകാശി ശൈഖ് മിഷാല്‍ അല്‍അഹമ്മദ് അല്‍ജാബിര്‍ അല്‍സബാഹിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങള്‍ നേര്‍ന്നു. ഇരുവരുടെയും നേതൃത്വത്തില്‍ അന്താരാഷ്ട്ര വിഷയങ്ങളില്‍ കുവൈത്തിന് ഇനിയും പ്രധാന പങ്ക് വഹിക്കാനാകുമെന്നും ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ സൗഹൃദം കൂടുതല്‍ ശക്തമാകുമെന്നും ട്വീറ്റില്‍ മോദി പ്രത്യാശ പ്രകടിപ്പിച്ചു.