‘കോറോത്ത് അമ്മത് ഹാജി നിശ്ചയ ദാര്‍ഢ്യത്തിന്റെ പ്രതീകം’

48
അമ്മത് ഹാജി

ദുബൈ: കഴിഞ്ഞ ദിവസം വിട പറഞ്ഞ വില്യാപ്പളളി കാര്‍ത്തികപ്പളളി കോറോത്ത് അമ്മത് ഹാജിയുടെ നിര്യാണത്തില്‍ ദുബൈ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, കെഎംസിസി നേതാക്കളായ ഒ.കെ ഇബ്രാഹിം, ഇബ്രാഹിം മുറിച്ചാണ്ടി, അഡ്വ. സാജിദ്, എന്‍.കെ ഇബ്രാഹിം, ഇസ്മായില്‍ ഏറാമല, കെഎംസിസി-സിഎച്ച് സെന്റര്‍ നേതാക്കളായ തെക്കയില്‍ മുഹമ്മദ്, ടി.എന്‍ അഷ്‌റഫ്, ഗഫൂര്‍ പാലോളി, സിദ്ദീഖ് കെ.ടി, മുനീര്‍ ഏറാമല, ഫൈസല്‍ കെ.ടി.കെ എന്നിവര്‍ അനുശോചിച്ചു. പൗര പ്രമുഖനും ദീനീ സ്‌നേഹിയും സാമൂഹിക സേവകനും നിശ്ചയ ദാര്‍ഢ്യത്തിന്റെ പ്രതീകവുമായ അമ്മത് ഹാജി എട്ട് പതിറ്റാണ്ട് മുന്‍പ് സിലോണിലെ കൊളംബോ, പാക്കിസ്താനിലെ കറാച്ചി, ബര്‍മ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിയ പ്രവാസിയായിരുന്നു. സാമൂഹിക സേവനവും സഹജീവി സ്‌നേഹവും കൊണ്ട് തലയടുപ്പോടെ ജീവിതം അടയാളപ്പെടുത്തിയ നിസ്വാര്‍ത്ഥ സേവകനായിരുന്നു അദ്ദേഹം. വടകര സിഎച്ച് സെന്റര്‍ ജിദ്ദ ചാപ്റ്റര്‍ പ്രസിഡണ്ട് കോറോത്ത് സിദ്ദിഖ് ഹാജി(ജീപ്പാസ് ഗ്രൂപ്)യുടെയും
റിയാദ് ചാപ്റ്റര്‍ ജന.സെക്രട്ടറി ഷംസു ഹാജി കോറോത്തിന്റെയും പിതാവാണ്. ദുബൈ-വടകര മണ്ഡലം കെഎംസിസി പ്രവര്‍ത്തക സമിതിയംഗമായിരുന്ന മുഹമ്മദ് മന്‍സില്‍ പൗത്രനും ബഹ്‌റൈന്‍ കെഎംസിസി സെക്രട്ടറി എ.പി ഫൈസല്‍ പൗത്രീ ഭര്‍ത്താവുമാണ്.