മലയാളി വിദ്യാര്‍ത്ഥി കടലില്‍ മുങ്ങി മരിച്ചു

9
മുഹമ്മദ് ഇര്‍ഫാന്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ മഹ്ബൂല ബീച്ചില്‍ കൂട്ടുകാരോടൊത്ത് കുളിച്ചു കൊണ്ടിരുന്ന മുഹമ്മദ് ഇര്‍ഫാന്‍ (14) മുങ്ങി മരിച്ചു. മംഗഫ് ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒമ്പതാം ക്‌ളാസ് വിദ്യാര്‍ത്ഥിയായിരുന്നു. കെ.കെ.എം.എ ഫഹാഹീല്‍ ബ്രാഞ്ച് എക്‌സിക്യൂട്ടീവ് മെംബര്‍ കണ്ണൂര്‍ സ്വദേശി ഇംതിയാസിന്റെ മകനാണ്. മാതാവ് : നസീമ. ഇമ്രാന്‍, ഇഷ്ഹാന്‍, ഇബ്‌നാ, അര്‍ശ് സഹോദരങ്ങളാണ്. കുവൈത്തിലെ സബ്ഹാന്‍ മഖ്ബറയില്‍ മയ്യിത്ത് ഖബറടക്കി.