യുഎഇയില്‍ പിങ്ക് കാരവന്‍ ക്യാന്‍സര്‍ ബോധവത്കരണം സജീവം

    4

    ദുബൈ: രാജ്യാന്തര ബ്രെസ്റ്റ് കാന്‍സര്‍ മാസത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി കാന്‍സര്‍ ബോധവത്കരണ പദ്ധതികള്‍ നടപ്പാക്കി വരുന്നു. ഫ്രണ്ട്‌സ് ഓഫ് ക്യാന്‍സര്‍ പേഷ്യന്റ്‌സിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സൗജന്യ പരിശോധനാ ക്യാമ്പുകള്‍, സ്‌ക്രീനിംഗ്, വെബിനാര്‍, ഓണ്‍ലൈന്‍ ലക്ചര്‍ തുടങ്ങി വിവിധ ഭാഷകളില്‍ ബോധവത്കരണം നടത്തുന്നുണ്ട്. വിവിധ സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. കോവിഡ് കാലത്ത് മറ്റു രോഗങ്ങള്‍ കണ്ടെത്തുന്നത് പ്രയാസകരമാണ്. ഈ ഘട്ടത്തിലും പിങ്ക് കാരവന്‍ ടീം ക്യാന്‍സറുമായി ബന്ധപ്പെട്ട റെഗുലര്‍ സ്‌ക്രീനിംഗ് നടത്താന്‍ സജ്ജമാണെന്ന് പിങ്ക് കാരവന്‍സ് ഹയര്‍ സ്റ്റീയറിംഗ് കമ്മിറ്റി ഹെഡ് റീം ബിന്‍ കരം പറഞ്ഞു. ക്യാന്‍സര്‍ നേരത്തെ ക്ണ്ടുത്തുന്നത് 98 ശതമാനം രോഗമുക്തി കാരണമാകുന്നുണ്ട്. യുഎഇയില്‍ സാധാരണ കണ്ടുവരുന്നതാണ് ബ്രെസ്റ്റ് ക്യാന്‍സര്‍. പിങ്ക് കാരവന്റെ നേതൃത്വത്തില്‍ ഇതിനെതിരെ നടത്തിയ പോരാട്ടം സാമൂഹികമായി മികച്ച വിയമായിരുന്നു. ഇപ്പോള്‍ കോവിഡ് പശ്ചാത്തലത്തില്‍ പ്രവര്‍ത്തന രീതിയില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ ഈ വര്‍ഷം വരുത്തിയിട്ടുണ്ടെന്നും റീം വ്യക്തമാക്കി. വിവിധ എമിറേറ്റുകളില്‍ സഞ്ചരിക്കുന്ന പിങ്ക് കാരവന്‍ മൊബൈല്‍ ക്ലിനിക് സൗജന്യ മെഡിക്കല്‍ പരിശോധനകളും ബ്രെസ്റ്റ് സ്‌ക്രീനിംഗും നല്‍കി വരുന്നുണ്ട്. വിവിധ ആസ്പത്രികളുമായി സഹകരിച്ച് വെബിനാറുകളും സൗജന്യം ഓണ്‍ലൈന്‍ ലക്ചറുകളും സംഘടിപ്പിച്ചുവരുന്നു. വെബിനാറുകളും ലക്ചറുകളും അറബിക്, ഇംഗ്ലീഷ്, ഉര്‍ദു എന്നീഭാഷകളിലാണ് സംഘടിപ്പിക്കുന്നത്. ഡോക്ടര്‍മാരുടെ ഒരു ടീം, ഷാര്‍ജ യൂണിവേഴ്‌സിറ്റിയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥര്‍, ദുബൈ ഹെല്‍ത്ത് അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ അടങ്ങിയ ടീമാണ് പിങ്ക് കാരവന്‍ നിയന്ത്രിക്കുന്നത്. 15 കോര്‍പ്പറേറ്റ് വെല്‍നസ് ദിനങ്ങള്‍, 15 ബാഹ്യ ആക്റ്റിവേഷനുകള്‍, 18 വെണ്ടര്‍ പിന്തുണാ സംരംഭങ്ങള്‍ എന്നിവ മാസത്തിലുടനീളമുള്ള പരിപാടിയുടെ ഭാഗമായി ഇതുവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയില്‍ പര്യടനം നടത്തുന്ന വാര്‍ഷിക വസന്തകാല സംരംഭത്തിന് പുറത്ത് പിങ്ക് കാരവന്റെ സ്തനാര്‍ബുദ അവബോധം നിലനിര്‍ത്താന്‍ താല്‍പ്പര്യപ്പെടുന്നതായി സംഘാടകര്‍ പറയുന്നു. 2011 മുതല്‍ ഏഴ് എമിറേറ്റുകളിലുടനീളം വാര്‍ഷിക സ്പ്രിംഗ് സവാരിയിലൂടെ പിങ്ക് കാരവന്‍ പ്രശസ്തമാണ്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സൗജന്യ സ്തനപരിശോധന നടത്തുക, പതിവ് നിരീക്ഷണത്തിന്റെ പ്രാധാന്യം ഉറപ്പുവരുത്തുക എന്നിവയാണ് ലക്ഷ്യം. ഈ പദ്ധതി വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു.