സലാം ഫുട്‌ബോള്‍: പുസ്തക പ്രകാശനം വെള്ളിയാഴ്ച

ദുബൈ: സലാം ഫുട്‌ബോള്‍ പുസ്തക പ്രകാശനം ഒരേ സമയം ചേന്ദമംഗല്ലൂരിലും യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 4.30നാണ് പരിപാടി. ഗള്‍ഫിലെ പ്രകാശനം ഓണ്‍ലൈന്‍ വഴിയായിരിക്കും. കേരള ജൂനിയര്‍ ടീമിലും കര്‍ണാടകക്ക് വേണ്ടി സന്തോഷ് ട്രോഫിയിലും കളിച്ച ഇന്ത്യന്‍ കോച്ചിംഗ് ക്യാമ്പ് വരെ എത്തിയ മധുര കോട്‌സിന്റെ പ്രശസ്ത ഫുട്‌ബോള്‍ താരമായിരുന്ന പുതിയോട്ടില്‍ അബ്ദുല്‍ സലാമിനെ സ്മരിച്ച് നാട്ടുകാരും പ്രശസ്തരും എഴുതിയ ഓര്‍മക്കുറിപ്പുകളാണ് പുസ്തകത്തില്‍. ജൂലൈ 21നായിരുന്നു അദ്ദേഹം അന്തരിച്ചത്. മാധ്യമ പ്രവര്‍ത്തകന്‍ കെ.ടി അബ്ദുറബ്ബ് ആണ് പുസ്തകത്തിന്റെ എഡിറ്റര്‍. സലാമിനൊപ്പം കളിച്ച ചേന്ദമംഗല്ലൂരിലെ പഴയ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ ചേര്‍ന്ന് പുതിയ തലമുറയിലെ പ്രശസ്തനായ കളിക്കാരന്‍ സി.കെ സിദ്ദിഖിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിക്കുക. തുടര്‍ന്ന്, പഴയ കളിക്കാരെയും ചേന്ദമംഗല്ലൂരിലെ ക്‌ളബ്ബുകളെയുംആദരിക്കും. ശേഷം പുസ്തകം വിതരണത്തിനായി ബ്രസീല്‍, ചൈതന്യ, യുണൈറ്റഡ് എഫ് സി, ഈസ്റ്റ് എഫ്‌സി എന്നീ ക്‌ളബ്ബുകളെ ഏല്‍പ്പിക്കും. ഹോം സിനിമ താരം ബന്ന ചേന്ദമംഗല്ലൂരാണ് പ്രകാശന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഗള്‍ഫില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് ശരീഫ് ചിറക്കല്‍, മുഷ്താഖ് ടി.ടി, അജ്മല്‍ ഹാദി, സാലിഹ്.ടി, കെ.പി ഫൈസല്‍, സഫീര്‍ വട്ടക്കണ്ടത്തില്‍, സി.ടി അമീന്‍, സജിദ് അലി പി.എം, ടി.കെ ശമീല്‍ എന്നിവരാണ്. കേരളത്തിലും കര്‍ണാടകയിലും ഒപ്പം കളിച്ചവരുടെ അനുഭങ്ങള്‍ക്ക് പുറമെ ഒരുകാലത്ത് കേരളത്തില്‍ കാല്‍പ്പന്തു കളിയില്‍ തിളങ്ങി പിന്നെ പ്രവാസം സ്വീകരിച്ചവരുടെ അനുഭവങ്ങളും പുസ്തകത്തില്‍ കടന്നു വരുന്നുണ്ട്. പെന്‍ഡുലം ബുക്‌സ് ആണ് പ്രസാധകര്‍.
1980കളില്‍ തെന്നിന്ത്യന്‍ മൈതാനങ്ങളില്‍ മുഴങ്ങിക്കേട്ട പേരായിരുന്നെങ്കിലും ഈ വര്‍ഷം ജൂലൈ മാസത്തില്‍ സലാം മരിക്കുമ്പോള്‍ അയല്‍വാസികള്‍ക്കു പോലും അറിയില്ലായിരുന്നു സലാം അറിയപ്പെട്ട കളിക്കാനായിരുന്നുവെന്ന്. പലര്‍ക്കും അദ്ദേഹം ഗള്‍ഫില്‍ നിന്നും മടങ്ങിവന്ന ഒരു സാധാരണ കാല്‍പന്തുകളിക്കാരന്‍ മാത്രമായിരുന്നു