‘സല്യൂട്ട് ദി സ്റ്റാര്‍സ്’ വെള്ളിയാഴ്ച: ഇ.ടി എംപി, വഹാബ് എംപി, മുനവ്വറലി തങ്ങള്‍ പ്രസംഗിക്കും

54

ഷാര്‍ജ: ഷാര്‍ജ കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ‘സല്യൂട്ട് ദി സ്റ്റാര്‍സ്’വെള്ളിയാഴ്ച നടക്കും. യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ജന.സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നിസാര്‍ തളങ്കരക്ക് ചടങ്ങില്‍ സ്വീകരണം നല്‍കും. കോവിഡ് കാലത്ത് നിസ്വാര്‍ത്ഥ സേവനം നടത്തിയ ഷാര്‍ജ കെഎംസിസി ഹെല്‍പ് ഡെസ്‌ക്, വളണ്ടിയര്‍, മെഡിക്കല്‍, അതിജീവനം വിംഗ് അംഗങ്ങള്‍ക്കുള്ള അനുമോദനവും നടക്കും. രാത്രി 7 മുതല്‍ നടക്കുന്ന വെര്‍ച്വല്‍ മീറ്റില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പി.വി അബ്ദുല്‍ വഹാബ് എംപി, സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍, ശൈഖ് അബ്ദുല്‍ അസീസ് ഹുമൈദ് അല്‍ഖാസിമി, ഡോ. പുത്തൂര്‍ റഹ്മാന്‍, യു.അബ്ദുല്ല ഫാറൂഖി, അഷ്‌റഫ് പള്ളിക്കണ്ടം, മുസ്തഫ മുട്ടുങ്ങല്‍, അബ്ദുല്ല മല്ലച്ചേരി സംബന്ധിക്കുമെന്ന് ഷാര്‍ജ കെഎംസിസി പ്രസിഡന്റ് ടി.കെ അബ്ദുല്‍ ഹമീദ്, ജന.സെക്രട്ടറി കെ.ടി.കെ മൂസ, ട്രഷറര്‍ സൈദ് മുഹമ്മദ് അറിയിച്ചു.