‘ദ വേള്‍ഡ് റീസ്ഡ് ഫ്രം ഷാര്‍ജ’ ഷാര്‍ജ രാജ്യാന്തര പുസ്തക മേള നവംബര്‍ 4 മുതല്‍

    ദുബൈ: ‘വേള്‍ഡ് റീഡ്‌സ് ഫ്രം ഷാര്‍ജ’ എന്ന പ്രമേയത്തോടെ ഷാര്‍ജ രാജ്യാന്തര പുസ്തക മേള നവംബര്‍ 4 മുതല്‍ 14 വരെ നടക്കും.
    ഓണ്‍ലൈന്‍, ഓഫ്ലൈന്‍ എന്നിങ്ങനെ സംയോജിപ്പിച്ചായിരിക്കും ഈ വര്‍ഷത്തെ പതിപ്പ് സംഘടിപ്പിക്കുന്നതെന്ന് എസ്‌ഐബിഎഫ് സംഘാടകര്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് മുന്‍ഗണന നല്‍കിയായിരിക്കും മേള ഒരുക്കുന്നത്. സുരക്ഷാ പ്രോട്ടോകോളുകള്‍ മറ്റെന്തിനേക്കാളും മുന്‍ഗണന നല്‍കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. മേളയില്‍ ഒരുക്കുന്ന സാംസ്‌കാരിക പരിപാടി പൂര്‍ണമായും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ആയിരിക്കും. പ്രസാധകരുടെ സാന്നിധ്യ എക്‌സ്‌പോ സെന്ററില്‍ സാധാരണ പോലെയുണ്ടാവും. അതിനാല്‍ രാജ്യമെമ്പാടുമുള്ള പുസ്തക പ്രേമികള്‍ക്ക് ഈ വര്‍ഷം പുസ്തകങ്ങള്‍ ശേഖരിക്കുന്നതിനും വാങ്ങുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ എസ്ബിഎ ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി പറഞ്ഞു. രാജ്യാന്തര തലത്തില്‍ പ്രസിദ്ധീകരണ മേഖലയിലെ സുപ്രധാന സംഭവമാണ് ഷാര്‍ജ പുസ്തക മേള. കോവിഡ് കാലത്തും നിരവധി വെല്ലുവിളികള്‍ക്കിടയിലും മേളയുടെ പതിപ്പ് തുടരാനുള്ള ശ്രമങ്ങള്‍ വായനക്കാര്‍ക്കും പുസ്തക പ്രേമികള്‍ക്കും ഗുണകരമാണ്. മാത്രമല്ല പ്രാദേശികമായും ആഗോളമായുമുള്ള പ്രസിദ്ധീകരണ വിപണിക്ക് അത് ഉത്തേജനം നല്‍കുമെന്നും അല്‍അമേരി പറഞ്ഞു. ഏത് വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും വായന, സാക്ഷരത, അറിവ് തുടങ്ങിയ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കരുതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇത് സാമൂഹിക അഭിവൃദ്ധിക്കും വികസനത്തിനും അനിവാര്യമാണ്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍കാസിമി ഈ മേളയുടെ വായനയിലൂടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുകയാണ്. ഒപ്പം യുവതലമുറക്ക് ശോഭനമായ ഒരു സ്്മ്മാനവും നല്‍കുന്നു-അല്‍അമേരി കൂട്ടിച്ചേര്‍ത്തു. അറബ് സംസ്‌കാരത്തിന്റെ ഇന്‍കുബേറ്ററെന്ന നിലയിലും ബുദ്ധിജീവികളെയും എഴുത്തുകാരെയും കലാകാരന്മാരെയും അനുഭവങ്ങള്‍ പങ്കുവെക്കാനും ആകര്‍ഷിക്കുന്ന ഒരു ക്രിയേറ്റീവ് ഹബ് എന്ന നിലയിലുള്ള ഷാര്‍ജയുടെ സ്ഥാനത്ത് നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വര്‍ഷത്തില്‍ ‘ദ വേള്‍ഡ് റീസ്ഡ് ഫ്രം ഷാര്‍ജ’ എന്ന തീം സ്വീകരിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. 11 ദിവസത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ കുട്ടികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍, വ്യവസായ പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെയുള്ള സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നു. പുസ്തക മേളയുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഈ മാസം അവസാനം വെളിപ്പെടുത്തും.