ചന്ദ്രനിലേക്കുള്ള അറബ് ദൗത്യം ‘റാഷിദ്’ റോവര്‍ പണിപ്പുരയില്‍

    ദുബൈ: ചന്ദ്രനിലേക്കുള്ള അറബ് ദൗത്യത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ഇമാറാത്തി എഞ്ചിനീയര്‍മാര്‍ ആരംഭിച്ചു. ഈ പദ്ധതി വിജയിക്കുന്നതിലൂടെ ചന്ദ്രനില്‍ ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ആഗോള ശ്രമങ്ങള്‍ക്ക് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ചന്ദ്രനിലേക്ക് അയക്കുന്ന 10 കിലോഗ്രാം റോബോട്ടിക് യന്ത്രമായ ‘റാഷിദ്’ റോവറിനായുള്ള എഞ്ചിനീയറിംഗ് മോഡല്‍ രൂപകല്‍പ്പന ചെയ്തു തുടങ്ങി. അടുത്ത വര്‍ഷം ഇത് അന്തിമമാക്കും. ആഴമേറിയ ബഹിരാകാശ ദൗത്യങ്ങള്‍ സാധ്യമാക്കുന്നതിനായി ചന്ദ്രനില്‍ ഒരു മനുഷ്യ താവളം സ്ഥാപിക്കുന്ന ചന്ദ്ര ഗേറ്റ് വേ പദ്ധതിക്ക് യുഎസ് ബഹിരാകാശ ഏജന്‍സി നാസ നേതൃത്വം നല്‍കുന്നുണ്ട്. പ്രത്യേകിച്ചും ചൊവ്വയിലേക്ക് മനുഷ്യരെ അയക്കുന്ന സാഹചര്യത്തില്‍. യുഎഇയുടെ ലക്ഷ്യവും വിഭിന്നമല്ല. ഇമാറാത്തി ബഹിരാകാശയാത്രികരെ റെഡ് പ്ലാനറ്റിലേക്ക് അയയ്ക്കാനും 2117 ആകുമ്പോഴേക്കും അവിടെ ഒരു നഗരം നിര്‍മ്മിക്കാനും ഉദ്ദേശിക്കുന്നു. ചൗവ്വയിലേക്കുള്ള ഭാവി ദൗത്യങ്ങള്‍ക്കും ചന്ദ്രനിലേക്കുള്ള പദ്ധതികള്‍ക്കും യുഎഇയുടെ ഇപ്പോഴത്തെ ശ്രമങ്ങള്‍ ഗുണം ചെയ്യുമെന്ന് മാര്‍സ് 2117-ന്റെ പ്രോഗ്രാം ഡയറക്ടര്‍ അദ്്‌നാന്‍ അല്‍റെയ്‌സ് പറഞ്ഞു.
    2024 ല്‍ റാഷിദിനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിനായി മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രം ഇതുവരെ ഒരു ലോഞ്ച് സര്‍വീസ് പ്രൊവൈഡറുമായി കരാര്‍ ഒപ്പിട്ടിട്ടില്ല. ആ ലക്ഷ്യത്തിലേക്കുള്ള തുടക്കമായി 2021 ല്‍ ചന്ദ്രനിലേക്കുള്ള ആളില്ലാ ദൗത്യമായ ആര്‍ടെമിസ് 1 പുറപ്പെടും. ഈ പദ്ധതിയില്‍ നിക്ഷേപം നടത്താനും 2024 ലെ ദൗത്യത്തില്‍ ‘ഒരു സവാരി നടത്താനും’ നാസ മുമ്പ് രാജ്യങ്ങളെ ക്ഷണിച്ചിരുന്നു. നിലവില്‍
    ജപ്പാന്‍, ഇറ്റലി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ചന്ദ്രനില്‍ ഒരു മനുഷ്യ അടിത്തറ സ്ഥാപിക്കാനുള്ള നാസയുടെ ശ്രമങ്ങളില്‍ നിക്ഷേപം നടത്തി.
    എമിറേറ്റ്‌സ് ചാന്ദ്ര മിഷന്റെ ഫലങ്ങള്‍ ചന്ദ്രനില്‍ ഒരു ബഹിരാകാശ നിലയം സ്ഥാപിക്കുകയെന്ന അന്താരാഷ്ട്ര ലക്ഷ്യത്തിലേക്ക് നയിച്ചേക്കാം. മറ്റൊരു ആകാശഗോളത്തിലേക്കുള്ള എമിറേറ്റ്സിന്റെ ആദ്യത്തെ റോബോട്ടിക് ലാന്‍ഡിംഗ് ദൗത്യമാണിത്. റോവര്‍ യുഎഇയില്‍ എമിറാത്തി എഞ്ചിനീയര്‍മാര്‍ വികസിപ്പിക്കും. റാഷിദ് ചന്ദ്ര ഉപരിതല മണ്ണ്, ഉപരിതല ഘടനയുടെ താപഗുണങ്ങള്‍, ചന്ദ്ര ഫോട്ടോ ഇലക്ട്രോണ്‍ കവചം എന്നിവ പഠിക്കും.