ദുബൈ: ധാര്‍മികതയിലൂന്നിയ നേതൃത്വത്തിന് മാത്രമേ സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയര്‍മാനും ചന്ദ്രിക ഡയറക്ടറുമായ ഡോ. പി.എ ഇബ്രാഹിം ഹാജി അഭിപ്രായപ്പെട്ടു. ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി നേതൃപരിശീലന ഭാഗമായി സംഘടിപ്പിച്ച ‘ഇംപാക്റ്റ് അറ്റ് 2020’ സൂം ക്ളൗഡ് ഓണ്‍ലൈന്‍ ലീഡര്ഷിപ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തര്‍ദേശീയ പരീശീലകന് ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ ലീഡര്ഷിപ് ക്യാമ്പിന് നേതൃത്വം നല്കി. ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. യുഎഇ കെഎംസിസി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്മാന് യഹ്യ തളങ്കര, യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര, ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ആക്ടിംഗ് ജന.സെക്രട്ടറിമാരായ ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍, വൈസ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, ഖത്തര്‍ കെഎംസിസി മുന്‍ പ്രസിഡന്റ് എം.പി ഷാഫി ഹാജി, ഹസൈനാര്‍ തോട്ടുംഭാഗം, ഹനീഫ് കല്‍മാട്ട സംസാരിച്ചു. ജില്ലാ ആക്റ്റിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം, ഓര്‍ഗ.സെക്രട്ടറി അഫ്സല് മെട്ടമ്മല്‍, ജില്ലാ ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിക, റഷീദ് ഹാജി കല്ലിങ്കാല്‍, സി.എച്ച് നൂറുദ്ദീന്‍, സലീം ചേരങ്കൈ, യൂസുഫ് മുക്കൂട്, അഹമ്മദ് ഇ.ബി, ഫൈസല്‍ മുഹ്സിന്, ഹസൈനാര്‍ ബീജന്തടുക്ക, അബ്ദുല്‍ റഹ്മാന് ബീച്ചാരക്കടവ്, അബ്ബാസ് കെ.പി കളനാട്, അഷ്റഫ് പാവൂര്‍, സലാം തട്ടാഞ്ചേരി, മുഹമ്മദ് കുഞ്ഞി എം.സി, ഹാഷിം പടിഞ്ഞാര്‍, ശരീഫ് പൈക്ക തുടങ്ങിയവര്‍ നേതൃത്വം നല്കി. മണ്ഡലം ഭാരവാഹികളായ മന്‍സൂര്‍ മര്‍ത്യ, ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്,
ഹനീഫ് ബാവ നഗര്‍, മുനീര്‍ ഒ.ടി, ഡോ. ഇസ്മായില്‍, പി.ഡി നൂറുദ്ദീന്‍, ഷബീര്‍ കീഴൂര്‍, ഷാജഹാന് കാഞ്ഞങ്ങാട്, ഷബീര്‍ തൃക്കരിപ്പൂര്‍, ഇബ്രാഹിം ബേരികെ, സത്താര്‍ ആലമ്പാടി, സി.എ ബഷീര്‍ പള്ളിക്കര, ബഷീര്‍ പാറപ്പള്ളി, ശരീഫ് ചന്ദേര, സിദ്ദീഖ് ചൗക്കി, ഷംസീര്‍ അഡൂര്‍, റഷീദ് അവയില്‍, സലാം മാവിലാടം, മറ്റു മണ്ഡലം-മുനിസിപ്പല്‍-പഞ്ചായത്ത് ഭാരവാഹികള്‍, പ്രധാന പ്രവര്‍ത്തകര്‍, മുന്‍ ഭാരവാഹികള്‍ പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് മഹ്മൂദ് ഹാജി പൈവളിഗെ പ്രാര്‍ത്ഥന നടത്തി. ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര് മേല്‍പറമ്പ് നന്ദി പറഞ്ഞു.