ഇസ്മായിലിന്റെ കുടുംബത്തിന് സാമൂഹിക സുരക്ഷാ ആനുകൂല്യ സംഖ്യ നല്‍കി

ഷാര്‍ജ കെഎംസിസിയുടെ സാമൂഹിക സുരക്ഷാ പദ്ധതി അംഗമായിരിക്കെ കോവിഡ് ബാധിച്ച് മരിച്ച തിരുവനന്തപുരം സ്വദേശി ഇസ്മായിലിന്റെ കുടുംബത്തിനുള്ള ആനുകൂല്യ സംഖ്യ യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര തുക കൈമാറുന്നു

ഷാര്‍ജ: ഷാര്‍ജ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ സാമൂഹിക സുരക്ഷാ പദ്ധതി അംഗമായിരിക്കെ കോവിഡ് കാരണം മരിച്ച തിരുവനന്തപുരം സ്വദേശി രിസാല ടൈപ്പിംഗ് സെന്റര്‍ ഉടമ ഇസ്മായിലിന്റെ കുടുംബത്തിനുള്ള ആനുകൂല്യ സംഖ്യ നല്‍കി. ഷാര്‍ജ കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര തുക കൈമാറി. ഷാര്‍ജ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ടി.കെ അബ്ദുല്‍ ഹമീദ് യോഗം ഉദ്ഘാടനം ചെയ്തു. കെഎംസിസി തരുവനന്തപുരം ജില്ലാ പ്രസിഡന്റ് റിസ ബഷീര്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി അര്‍ഷാദ് റഷീദ് സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍, ജന.സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, വൈസ് പ്രസിഡന്റ് വൈ.എ റഹീം, ഷാര്‍ജ കെഎംസിസി ജന.സെക്രട്ടറി കെ.ടി.കെ മൂസ, വൈസ് പ്രസിഡന്റ് അബ്ദുല്‍ കബീര്‍ ചാന്നാങ്കര, കെ.അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ഷാജി ജോണ്‍, സഅദ് പുറക്കാട്, ഹസന്‍ സഹീദ്, സിദ്ദീഖ് അല്‍ ഖാസിമി, ഷാജഹാന്‍ കല്ലറ തുടങ്ങിയവര്‍ സംസാരിച്ചു.