12 കോടി ബമ്പറിന്റെ ഭാഗ്യവാന്‍ ആര്യങ്കാവില്‍

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ക്രിസ്മസ് പുതുവത്സര ബമ്പര്‍ ടിക്കറ്റ് നറുക്കെടുത്തു. എക്‌സ്.ജി 358753 എന്ന നമ്പറിലെ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്. ആര്യങ്കാവിലെ ഭരണി ഏജന്‍സി മുഖേനയാണ് ടിക്കറ്റ് വിറ്റത്. ഇന്നലെ രണ്ടുമണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നടന്ന ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രനാണ് നറുക്കെടുത്തത്. ആറു കോടി രൂപ ഒന്നാം സമ്മാനമുള്ള സമ്മര്‍ ബമ്പര്‍ ടിക്കറ്റിന്റെ പ്രകാശനവും നടന്നു.