യുഎഇയില്‍ 3,382 പുതിയ കൊറോണ കേസുകള്‍, മൂന്നു മരണം; 2,671 രോഗമുക്തര്‍

ദുബൈ: ജനുവരി 14ന് വ്യാഴാഴ്ച യുഎഇയില്‍ റിപ്പോര്‍ട്ട് കോവിഡ് 19 കേസുകള്‍ 3,382 ആണ്. 24 മണിക്കൂറിനിടെ നടത്തിയ 126,625 ടെസ്റ്റുകളില്‍ നിന്നാണ് ഇത്രയും പേര്‍ പോസിറ്റീവായത്. 26,423 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. വ്യാഴാഴ്ച മൂന്ന് പേര്‍ മരിച്ചുവെന്നും യുഎഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
2,671 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ ആകെ രോഗ മുക്തരുടെ എണ്ണം 215,820 ആയി. പോസിറ്റീവായവര്‍ക്ക് രോഗമുക്തിക്കായി മതിയായ ചികില്‍സ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം നിര്‍വഹിക്കുന്നു. ഇതു വരെയായി യുഎഇയിലെ കോവിഡ് 19 പോസിറ്റീവ് കേസുകള്‍ 242,969 ആണ്. ആകെ മരിച്ചവരുടെ എണ്ണം 726 ആയി.