അബുദാബിയില്‍ ഗതാഗത പിഴകള്‍ക്ക് രണ്ടു മാസം വരെ 35% ഇളവ്

അബുദാബി: അബുദാബിയില്‍ ഗതാഗത പിഴകള്‍ക്ക് രണ്ടു മാസം വരെ 35 ശതമാനം ഇളവ് ലഭിക്കുമെന്ന് അബുദാബി പൊലീസ് അറിയിപ്പില്‍ പറഞ്ഞു. രണ്ടു മാസത്തിനു ശേഷം 25 ശതമാനം വരെ ഇളവ് ലഭിക്കും. എന്നാല്‍, ഗുരുതരമായ ഗതാഗത നിയമ ലംഘനം നടത്തുന്നവര്‍ക്ക് ഇളവുകള്‍ ബാധകമാവില്ല.
ഗതാഗത പിഴകള്‍ക്ക് നല്‍കുന്ന ഇളവ് നൂറുകണക്കിന് സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാണെന്നതില്‍ സംശയമില്ല. റഡാറുകളിലും മറ്റും കുടുങ്ങിപ്പോകുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പലപ്പോഴും വന്‍ തുക പിഴ നല്‍കേണ്ടി വരുന്നുണ്ട്. എന്നാല്‍, 35 ശതമാനം ആനുകൂല്യം ലഭിക്കുകയെന്നത് ഇത്തരക്കാര്‍ക്ക് നല്‍കുന്ന ആശ്വാസം വളരെ വലുതായിരിക്കും. ഇടക്കിടെ നല്‍കുന്ന ഇത്തരം ഇളവുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ പ്രവാസികളും അവസരം കാത്തിരിക്കുകയാണ്.
ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, അബുദാബി ഇസ്‌ലാമിക് ബാങ്ക്, എമിറേറ്റ്‌സ് ഇസ്‌ലാമിക് ബാങ്ക്, മശ്‌രിഖ് അല്‍ഇസ്‌ലാമി എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് വഴി പലിശ കൂടാതെ പിഴയടക്കാനുള്ള സൗകര്യവും അബുദാബി പൊലീ
സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.