37 പന്തില്‍ അസ്ഹറിന് സെഞ്ച്വറി കേരളം മുംബൈയെ തകര്‍ത്തു

1

മുംബൈ: 37 പന്തില്‍ മിന്നും സെഞ്ച്വറി സ്വന്തമാക്കിയ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കരുത്തില്‍ കേരളം മുഷ്താഖ് അലി ട്രോഫി ടി-20 ക്രിക്കറ്റില്‍ ശക്തരായ മുംബൈയെ തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത മുംബൈ 7 വിക്കറ്റിന് 196 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ അസ്ഹര്‍ കത്തികയറിയ ദിനത്തില്‍ അനായാസം കേരളം എട്ട് വിക്കറ്റിന് ജയിച്ചു കയറി. 54 പന്തില്‍ ഒമ്പത് ബൗണ്ടറികളും പതിനൊന്ന് സിക്‌സറുകളും പറത്തി അസ്ഹര്‍ പുറത്താവാതെ 137 റണ്‍സ് നേടി. റോബിന്‍ ഉത്തപ്പ (33) നായകന്‍ സഞ്ജു സാസംണ്‍ (22) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ശ്രീശാന്തിന് ഇന്നലെ വിക്കറ്റൊന്നും ലഭിച്ചില്ല. അതേ സമയം ജലജ് സക്‌സേന, കെ.എം ആസിഫ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.