അസ്മാബി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കയിലേക്കും

38

ദുബൈ: ഗള്‍ഫിലും നാട്ടിലും വര്‍ഷങ്ങളായി ഒട്ടനവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന അസ്മാബി ചാരിറ്റി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ കേവ് ക്‌ളമ്മിലെ നിര്‍ധന കുട്ടികള്‍ക്കും അനാഥ മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കുമാണ് തുടക്കത്തില്‍ ഒരു വര്‍ഷത്തേക്കുള്ള ഭക്ഷണ ധാന്യങ്ങള്‍ ഫൗണ്ടേഷന്‍ നല്‍കിയത്. വരുംനാളുകളില്‍ ആഫ്രിക്കയിലെ മറ്റു മേഖലകളിലും തങ്ങളുടെ സഹായ ഹസ്തം എത്തിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി ചെയര്‍മാന്‍ അഷ്‌റഫ് മുഹമ്മദ് (അച്ചു തളങ്കര) അറിയിച്ചു.