അവസാനം ഓസില്‍ അത് തീരുമാനിച്ചു

1
മൈക്കല്‍ ആര്‍തറ്റയും മെസൂട്ട് ഓസീലും (ഫയല്‍)

ലണ്ടന്‍:അവസാനം ആഴ്‌സനല്‍ വിടാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു മെസൂട്ട് ഓസില്‍. ഏഴര വര്‍ഷമായി ലണ്ടന്‍ ക്ലബില്‍ തുടരുന്ന ജര്‍മന്‍ മധ്യനിരക്കാരന്‍ തുര്‍ക്കി ക്ലബായ ഫെനര്‍ബസുമായി പുതിയ കരാറില്‍ ഒപ്പിടും. കോച്ച് മൈക്കല്‍ ആര്‍തറ്റയുമായി തെറ്റിയ ഓസീല്‍ ആറ് മാസത്തോളമായി ഗണ്ണേഴ്‌സ് സംഘത്തില്‍ കളിക്കുന്നില്ല. പക്ഷേ വലിയ പ്രതിഫലം അദ്ദേഹത്തിന് ക്ലബ് നല്‍കുന്നുണ്ട്. ആഴ്‌സനലുമായി കരാര്‍ അവസാനിക്കാന്‍ ഇനിയും ആറ് മാസം ബാക്കിയുണ്ടെങ്കിലും വലിയ പ്രതിഫലം വേണ്ടെന്ന് അദ്ദേഹം ക്ലബിനെ അറിയിച്ചതായാണ് വിവരം. 32 കാരനായ താരത്തിന് ഇത് വരെ അവസരം നിഷേധിച്ച ആര്‍തറ്റക്കെതിരെ വിമര്‍ശനം വ്യാപകമാണ്..