ബാഫഖി തങ്ങള്‍ പുരസ്‌കാരം ജിഫ്രി മുത്തുകോയ തങ്ങള്‍ക്ക്

39

കോഴിക്കോട്: ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ബാഫഖി തങ്ങള്‍ പുരസ്‌കാരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ക്ക്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ 48ാം അനുസ്മരണ വാര്‍ഷികദിനമായ 19 ന് വൈകിട്ട് 3മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടത്തുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അനുസ്മരണ സമ്മേളനം പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. ബാഫഖി തങ്ങള്‍ ട്രസ്റ്റ് പ്രസിഡന്റ് സയ്യിദ് അബൂബക്കര്‍ ബാഫഖി അധ്യക്ഷത വഹിക്കും. സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, നവാസ് പൂനൂര്‍, ഉമ്മര്‍ പാണ്ടികശാല, എം.വി കുഞ്ഞാമു, എന്‍.പി അബ്ദുല്‍ ഹമീദ്, സെയ്ത് ഹസ്സന്‍ ബാഫഖി എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് സയ്യിദ് അബൂബക്കര്‍ ബാഫഖി, ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, സംഘാടക സമിതി അംഗങ്ങള്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍, പി.പി ഫിറോസ് എന്നിവര്‍ പങ്കെടുത്തു.