ബൈഡന്‍ ടീമില്‍ ഉന്നത പദവി അലങ്കരിച്ച് സമീറ ഫാസിലി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡ ന്റായി ചുതമലയേല്‍ക്കാന്‍ ദിവസങ്ങ ള്‍ മാത്രം ബാക്കിനില്‍ക്കെ ദേശീയ സാമ്പത്തിക കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടറായി ഇന്ത്യന്‍ വംശജ സമീറ ഫാസിലിയെ നിയമിച്ച് ജോ ബൈഡന്‍.
കശ്മീരി വേരുകളുള്ള ഫാസിലി വരാനിരിക്കുന്ന ബൈഡന്‍ ഭരണകൂടത്തിലെ രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണ്. അമേരിക്കന്‍ പ്രസിഡന്റിന് സാമ്പത്തിക ഉപദേശം നല്‍കുന്നത് സാമ്പത്തിക കൗണ്‍സിലാണ്. അറ്റ്‌ലാന്റ ഫെഡറല്‍ റിസര്‍വ് കൗണ്‍സിലില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥയായി ഇവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബരാക് ഒബാമ പ്രസിഡന്റായിരിക്കെ ഇതേ കൗണ്‍സിലില്‍ സീനിയര്‍ പോളിസി ഉപദേഷ്ടാവായും ഫാസിലി പ്രവര്‍ത്തിച്ചിരുന്നു.
യേല്‍ ലോ സ്‌കൂള്‍ ക്ലിനിക്കില്‍ ലക്ചററായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഭരണതലങ്ങളിലേക്ക് ചുവടുമാറ്റിയത്.
ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പം ജോര്‍ജിയയിലാണ് ഫാസിലി താമസിക്കുന്നത്.