ദുബൈ: യുഎഇയിലെ കേരള പ്രവാസി അസോസിയേഷന് വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കോവിഡ് 19 സാഹചര്യത്തില്‍ യുഎഇയില്‍ രക്ത ബാങ്കുകളില്‍ രക്തദാതാക്കളുടെ കുറവും ആശുപത്രികളില്‍ കഴിയുന്ന തലാസീമിയ രോഗികള്‍ നേരിടുന്ന പ്ളേറ്റ്ലെറ്റ് ദൗര്‍ലഭ്യതക്ക് പരിഹാരം കാണാനുമായാണ് ഇത്തരമൊരു രക്തദാന ക്യാമ്പ് സംഘടിപ്പിക്കാന്‍ സന്നദ്ധമായതെന്ന് സംഘാടകര്‍ അറിയിച്ചു. യുഎഇയിലാകമാനമുള്ള പ്രവാസി സുഹൃത്തുക്കളെ ചേര്‍ത്താണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഈ മാസം 29ന് വെള്ളിയാഴ്ച ഇന്ത്യന്‍ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് നടത്തുന്ന രക്തദാന ക്യാമ്പിലേക്ക് എല്ലാ പ്രവാസികള്‍ക്കും പങ്കെടുക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍: +971555974656, +971567743010, +971588200396, +971589097200, +971552589958.