എഎകെ മാളില്‍ ബോംബെ ഗോള്‍ഡ് & ഡയമണ്ട്‌സ് പ്രവര്‍ത്തനമാരംഭിച്ചു

152
എഎകെ മാളില്‍ ബോംബെ ഗോള്‍ഡ് & ഡയമണ്ട്‌സ് ഷോറൂം കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

തിരൂര്‍/ദുബൈ: തിരൂര്‍ നടുവിലങ്ങാടിയിലെ എഎകെ മാളില്‍ ബോംബെ ഗോള്‍ഡ് & ഡയമണ്ട്‌സ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങളാണ് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രമുഖ വ്യവസായി തയ്യില്‍ ഹംസ ഹാജി ആലൂര്‍ ആദ്യ വില്‍പന ഏറ്റുവാങ്ങി. ഡയമണ്ട്‌സിന്റെ ആദ്യ പര്‍ച്ചേസ് ബഷീര്‍ ചങ്ങമ്പള്ളി നിര്‍വഹിച്ചു.
ദുബൈ കേന്ദ്രമായ എഎകെ ഗ്രൂപ്പിന്റെയും ബോംബെ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെയും സംയുക്ത സ്ഥാപനമാണിത്. എഎകെ ഗ്രൂപ്പിന്റെ 93-ാമത്തെ സംരംഭമാണിത്.
ബോംബെ ഗോള്‍ഡിന്റെ നാലാമത്തെയും.
പരമ്പരാഗതവും നവീനവുമായ, അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന നിരവധി ജ്വല്ലറി ഡിസൈനുകളുടെ വന്‍ ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. സെലക്ഷനിലും ഗുണത്തിലും മൂല്യത്തിലും സമ്പുഷ്ടമായ ഒരു ജ്വല്ലറി അനുഭവമാണ് ഉപയോക്താക്കള്‍ക്ക് നല്‍കുകയെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
ഉദ്ഘാടന ചടങ്ങില്‍ സിനിമാ നടന്‍ അബൂ സലീം അതിഥിയായിരുന്നു. എഎകെ ഗ്രൂപ് സ്ഥാപകന്‍ പാറപ്പുറത്ത് ബാവ ഹാജി, ബോംബെ ഗോള്‍ഡ് & ഡയമണ്ട്‌സ് ചെയര്‍മാന്‍ അലവിക്കുട്ടി ഹാജി, എഎകെ ഗ്രൂപ് എംഡി മുസ്തഫ, ബോംബെ ഗോള്‍ഡ് എംഡി റെനീഷ് മോന്‍ സി.എ, എഎകെ ഗ്രൂപ് എക്‌സി.ഡയറക്ടര്‍മാരായ അബ്ദുന്നാസര്‍, അലി ഹാജി, മുഹമ്മദ് കുട്ടി ഹാജി
തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും സംബന്ധിച്ചു. ഉദ്ഘാടന കാലയളവില്‍ ആകര്‍ഷണീയ ഓഫറുകളാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്.