
ദുബൈ: ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലി(ഡിഎഫ്എഫ്)നോടനുബന്ധിച്ച് ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ് (ഡിജിജെജി) സംഘടിപ്പിച്ച ഗ്രാന്റ് നറുക്കെടുപ്പില്‍ ജോയ് ആലുക്കാസ് ജ്വല്ലറി ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് കാല് കിലോ സ്വര്‍ണ ബാര്‍ സമ്മാനിച്ചു. ജോയ് ആലുക്കാസ് മാര്‍ക്കറ്റിംഗ് മാനേജര്‍ ദിലീപ്.പി നായര്‍ ചടങ്ങില്‍ സംബന്ധിച്ചു.
45 ദിവസം നീളുന്ന നീണ്ടു നില്ക്കുന്ന മെഗാ ജ്വല്ലറി ഗോള്‍ഡ് പ്രമോഷനിലെ ജേതാവ് റിയാസ് ആണ് കാല് കിലോ സ്വര്‍ണ ബാര്‍ സമ്മാനം നേടിയത്. ഗ്ളോബല്‍ വില്ലേജ് യുഎഇ പവലിയനില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് വിജയിക്ക് സമ്മാനം നല്‍കിയത്.
2020 ഡിസംബര്‍ 17 മുതല്‍ 2021 ജനുവരി 30 വരെ നടക്കുന്ന 26-ാമത് ഡിഎസ്എഫ് മെഗാ പ്രൊമേഷനില്‍ ലോകത്തിന്റെ പ്രിയപ്പെട്ട ജ്വല്ലറായ ജോയ് ആലുക്കാസ് പങ്കെടുക്കുന്നു. ദുബൈ ഫെസ്റ്റിവല്‍ ആന്റ് റീടെയില്‍ എസ്റ്റാബ്ളിഷ്മെന്റ്സ് (ഡിഎഫ്ആര്‍ഇ) സഹകരണത്തില്‍ ഡിജിജെജി നടത്തുന്ന പ്രമേഷന് കാലയളവില്‍ 5 മില്യന്‍ ദിര്‍ഹമില്‍ കൂടുതല്‍ വില മതിക്കുന്ന 25 കിലോ സ്വര്‍ണമാണ് സമ്മാനമായി നല്‍കുന്നത്.
ഡിഎസ്എഫ് വേളയില്‍ ജോയ് ആലുക്കാസ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്വര്‍ണം സമ്മാനമായി നേടാന്‍ അവസരമുള്ള ആവേശകരമായ ഈ പ്രമോഷന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സമ്മാനദാനം നിര്‍വഹിച്ച ജോണ്‍ പോള്‍
ആലുക്കാസ് പറഞ്ഞു.
ഡിഎസ്എഫ് പ്രമോഷന് കാലയളവില്‍ നിരവധി ഉപയോക്താക്കള്‍ക്ക് സ്വര്‍ണ ബാറുകള്‍ സമ്മാനമായി ലഭിച്ച് സുവര്‍ണ സ്വപ്നം സാക്ഷാത്കരിക്കാനായതില്‍ ജോയ് ആലുക്കാസിന് അതീവ സംതൃപ്തിയുണ്ട്. ഡിഎസ്എഫ് കാലയളവില്‍ ജോയ് ആലുക്കാസില്‍
നിന്നും 500 ദിര്‍ഹമിനോ അതില്‍ കൂടുതലോ ഉള്ള ഓരോ സ്വര്‍ണാഭരണ പര്ചേസിനുമൊപ്പം നറുക്കെടുപ്പിലൂടെ 25 കിലോ സ്വര്‍ണം നേടാവുന്ന സുവര്‍ണാവസരം സമ്മാനിക്കുന്ന റാഫിള്‍ കൂപ്പണ്‍ സ്വന്തമാക്കാവുന്നതാണ്. 500 ദിര്‍ഹമിനോ അതിന് മുകളിലോ ഉള്ള തുകക്ക് ഡയമണ്ട്, പേള്‍ ജ്വല്ലറി പര്‍ചേസുകള്‍ക്കും 2 റാഫിള്‍ കൂപ്പണുകള്‍ സ്വന്തമാക്കി വിജയ സാധ്യത ഇരട്ടിയാക്കാനുള്ള അസുലഭാവസരവും ജോയ് ആലുക്കാസ് ഒരുക്കിയിരിക്കുന്നു. ഈ പ്രമോഷന് കാലയളവില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നറുക്കെടുപ്പ് നടത്തുന്നതാണ്. ഈ നറുക്കെടുപ്പില്‍ ഓരോന്നിലും 4 ഭാഗ്യശാലികള്‍ക്ക് 1/4 കിലോ സ്വര്‍ണം സമ്മാനമായി നേടാവുന്നതാണ്. കൂടാതെ, കാമ്പയിനിന്റെ അവസാനം നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ വിജയികളാകുന്ന 12 പേര്‍ക്ക് 1/4 കിലോ സ്വര്‍ണവും സമ്മാനമായി നേടാം.
ഉപയോക്താക്കളുടെയും ദുബൈ നഗരം സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികളുടെയും ആവശ്യങ്ങള്‍ നിറവേറ്റാനായി ജോയ് ആലുക്കാസ് അവതരിപ്പിച്ച പ്രത്യേകം രൂപകല്പന ചെയ്ത ആഭരണങ്ങളുടെ പുതിയ ശേഖരം ഡിഎസ്എഫിന്റെ ഈ പുതിയ പതിപ്പിന് കൂടുതല്‍ തിളക്കമേകുന്നതാണ്.