ദുബൈ: ദുബൈ ആസ്ഥാനമായ മുന്‍നിര ധന വിനിമയ ശൃംഖലയായ സിറ്റി എക്സ്ചേഞ്ച് ദുബൈ ലത്തീഫ ഹോസ്പിറ്റല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദുബൈ ബ്ളഡ് ഡൊണേഷന്‍ സെന്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സിറ്റി എക്സ്ചേഞ്ചിലെ 33 ജീവനക്കാര്‍ ക്യാമ്പില്‍ പങ്കാളികളായി രക്തദാനം നടത്തി. കോവിഡ് 19 പ്രൊട്ടോകോള്‍ പാലിച്ചാണ് രക്ത ദാന ചടങ്ങ് ഒരുക്കിയത്.
നിലവിലെ കണക്കനുസരിച്ച് ആഗോള തലത്തില്‍ ഒരു ദിനം ശരാശരി 38,000 രക്ത ദാനമെങ്കിലും ആവശ്യമാണ്. ഇത് രക്തദാനത്തിന്റെ പ്രധാന്യം വിളിച്ചോതുന്നു. രാവിലെ 9 മുതല്‍ ആരംഭിച്ച രക്തദാന ക്യാമ്പ് ഉച്ചയോടെയാണ് സമാപിച്ചത്. യുഎഇയില്‍ 21 വര്‍ഷത്തെ സേവന പാരമ്പര്യമുളള സിറ്റി എക്സ്ചേഞ്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ ധന വിനിമയ സ്ഥാപനം കൂടിയാണ്. 1997ല്‍ ബര്‍ദുബൈയില്‍ ആരംഭിച്ച ആദ്യ ബ്രാഞ്ചിലൂടെ വികസിച്ച് ഇന്ന് യുഎഇയിലെ 5 എമിറേറ്റുകളിലായി 18 ബ്രാഞ്ചുകളുമായി രാജ്യത്തെ ധനവിനിമയ സ്ഥാപനങ്ങളില്‍ മുന്‍നിരയില്‍ തുടരുകയാണ് സിറ്റി എക്സ്ചേഞ്ച്.