ദുബൈ: ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് 19 കേസുകള്‍ എന്ന നിലയിലേക്ക് യുഎഇ എത്തിയിരിക്കുന്നു. അതേസമയം, 4,166 പേര് രോഗമുക്തരായി.
ഇതോടെ, രാജ്യത്താകെ രോഗമുക്തരുടെ എണ്ണം 251,484 ആയി. 277,955 പേര്‍ക്കാണ് ഇതു വരെ പോസിറ്റീവ് കേസുകള്‍ രേഖപ്പെടുത്തിയത്. ഞായറാഴ്ച മരിച്ചവര്‍ ഒമ്പത് പേരാണ്. ഇതോടെ, കോവിഡ് മൂലം മരിച്ചവര്‍ ആകെ 792 പേരായി.